നിക്ഷേപ മേഖലിയിലെ തട്ടിപ്പ് അന്വേഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി ധർണ്ണ നടത്തി

author-image
കെ. നാസര്‍
New Update
akgsma dharna

നിക്ഷേപ തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ബി.എസ്. എൻ. എൽ ഓഫീസിന് മുന്നിൽ ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സംഘടന സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്യുന്നു. നസീർ പുന്നക്കൽ, എബി തോമസ്, എം.പി. ഗുരു ദയാൽ, മുരുക ഷാജി, കെ. നാസർ എന്നിവർ സമീപം

ആലപ്പുഴ: നിക്ഷേപ മേഖലയിലെ തട്ടിപ്പ് അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി കേന്ദ്ര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. 

Advertisment

നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്ന ബില്ല് കൊണ്ടുവരണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിഗ് പ്രസിഡൻ്റ് റോയി പാലത്ര ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. 

മണിലൻ്റ് ആക്ട് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ നിക്ഷേപം വാങ്ങുന്നത് കുറ്റകരമാണ്. നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥതയാണ് അനുവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്ല്യാക്കൻ, സെക്രട്ടറിമാരായ എബി തോമസ് അലീന, കെ.നാസർ, സത്യാ നടരാജൻ, എം.പി ഗുരുദയാൽ, വി.വി വിഷ്ണു സാഗർ, മുരുക ഷാജി, എന്നിവർ പ്രസംഗിച്ചു.

Advertisment