/sathyam/media/media_files/v4uhDcq6Hlpw7hxuIFAM.jpg)
ആലപ്പുഴ: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കലാപം നടന്ന മണിപ്പൂരിൽ 10 മാസമായി പോകാത്ത മോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത് ഒരു രാഷ്ട്രീയ ലക്ഷ്യവുമായാണ്. എന്നാൽ ആ ലക്ഷ്യം കേരളത്തിൽ നടക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/QQwXDRueRVmHL3pd1SV2.jpg)
370 സീറ്റ് 'ഉറപ്പിച്ച' മോദിയെന്തിനാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടക്കുന്നത് ? ഇൻകം ടാക്സ് റെയ്ഡ് നടത്തിയ കമ്പനി 335 കോടി രൂപയാണ് ബിജെപിക്ക് കൊടുത്തത്. 6000 കോടി ബിജെപിക്ക് കൊടുത്തവരുടെ വിശദാംശങ്ങൾ കോൺഗ്രസിന്റെ പക്കലുണ്ട്. അത് പുറത്തുവിട്ട് മോദിയുടെ അഴിമതി തുറന്ന് കാണിക്കും. രാജ്യത്ത് അന്നം തരുന്ന കർഷകനെ വെടിവെച്ചു കൊന്ന പാർട്ടിയാണ് ബിജെപി.
ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞു. പെട്രോളിന് 50 രൂപയാക്കും, റബറിന്റെ താങ്ങുവില ഇരട്ടിയാക്കും, വർഷം 2 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിൽ നൽകും ഇതെല്ലാം മോദിയുടെ വാഗ്ദാനങ്ങൾ ആയിരുന്നു.
/sathyam/media/media_files/9aSXMxbNTtkXaf0zMCqm.jpg)
ജനങ്ങളെ വഞ്ചിച്ച് അധികാരത്തിൽ എത്തിയതാണ് ബിജെപി. 2004-ൽ ഇന്ത്യ തിളങ്ങുന്നുവെന്ന കാടടച്ച പ്രചരണവുമായി ബിജെപി വന്നിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നതായി കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു.
ധീര ദേശാഭിമാനികൾ ജീവൻ കൊടുത്തു നേടിയെടുത്ത മതേതര ഭാരതത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
മതേതരത്വം ജനാധിപത്യം എന്ന വാക്കുകൾ ആകാശത്തു നിന്ന് പൊട്ടിവീണതല്ല. നൂറുകണക്കിന് സ്വതന്ത്ര സമര സേനാനികളുടെ രക്തത്തിൽ എഴുതിയതാണത്. അത് ശിഥിലമാക്കാൻ ആരെയും അനുവദിക്കരുത്.
/sathyam/media/media_files/vfgfuGv4LOhnMNy9ud73.jpg)
അതിനുവേണ്ട പോരാട്ടത്തിൽ ഓരോരുത്തരും അണിചരണം. രാജ്യത്തെ മത രാഷ്ട്രമാക്കുവാനുള്ള നീക്കത്തിനും സംസ്ഥാനത്തെ അഴിമതി ഭരണത്തിനുമുള്ള താക്കീതായിരിക്കണം വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് സതീശൻ ഓർമിപ്പിച്ചു.
ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. പിണറായി വിജയന്റെ ഏകാധിപത്യത്തിന് വഴങ്ങാതിരുന്ന ചന്ദ്രശേഖരനെ ആസൂത്രിതമായി വകവരുത്തുകയായിരുന്നു. കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിലും ദുരൂഹതയുണ്ട്.
/sathyam/media/media_files/WDLrnFNO6rWdatkigmP6.jpg)
കേരളത്തിലെ ഭരണസംവിധാനം ആകെ താറുമാറായിരിക്കുകയാണ്. രാസ ലഹരിയുടെ വ്യാപനം തടയാൻ നടപടിയില്ല. സ്കൂളിലെ സയൻസ് ലാബിൽ നിന്ന് പോലും ലഹരി കണ്ടെത്തുന്ന അവസ്ഥ. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന സിപിഎം ഗുണ്ടകളായി പോലീസ് മാറി.
വാളയാറിലും വണ്ടിപ്പെരിയാറിലും പെൺകുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കി കൊന്ന സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്ന് സുധാകരൻ പറഞ്ഞു.
മുഖ്യാതിഥിയായി പങ്കെടുത്ത കോൺഗ്രസ് പ്രവർത്തക സമിതി അംഗം കനയ്യ കുമാറിന്റെ പ്രസംഗവും പാട്ടും യുവാക്കൾ ആവേശത്തോടെ ഏറ്റെടുത്തു. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ജനങ്ങൾ പൊറുതി മുട്ടുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങൾക്ക് സമത്വവും നീതിയും നിഷേധിക്കപ്പെടുകയാണെന്നു കനയ്യ കുമാർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് അധ്യക്ഷത വഹിച്ചു.ടി.യു. രാധാകൃഷ്ണൻ, കെ.ആർ. ശ്രീകുമാർ, എം.ലിജു, ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ, എം.ജെ.ജോബ്, എ.എ.ഷുക്കൂർ, ദീപ്തി മേരി വർഗീസ്,
ബിന്ദുകൃഷ്ണ, പി.എം.നിയാസ്, മാത്യു കുഴൽനാടൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us