Advertisment

അടുത്ത മുഖ്യമന്ത്രി വനിത ആകണം എന്നുള്ള ചർച്ച അപ്രസക്തം: ജി. സുധാകരൻ

author-image
കെ. നാസര്‍
New Update
sthree suraksha seminar-2

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിത സുരക്ഷ സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കഞ്ഞിക്കുഴി: അടുത്ത സംസ്ഥാന മുഖ്യമന്ത്രി വനിതയായിരിക്കണം എന്നുള്ള ചർച്ച അപ്രസക്തമാണ്. മാർക്സിസ്റ്റ് പാർട്ടി മുഖ്യമന്ത്രി പദം നൽകേണ്ടിയിരുന്നത് ഗൗരിയമ്മയ്ക്ക് ആണ്. അതിലും സീനിയർ ആയിട്ടുള്ള ആൾ പാർട്ടിക്ക് ഉള്ളത് കൊണ്ടാണ് ഗൗരിയമ്മയെ പരിഗണിക്കാതെ പോയത്. അത്രയും കാര്യ പിടുപ്പുള്ള വനിതകൾ ഇല്ലന്ന് മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞു. 

Advertisment

പി.എൻ പണിക്കരുടെ115 -ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാകമ്മറ്റി എസ്.എൽ. പുരം ഗാന്ധിസ്മാരക കേന്ദ്രത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് മന്ത്രിമാരാകാം അവരെ അംഗീകരിച്ച് രാഷ്ട്രീ നേതൃത്വത്തിൽ സ്ത്രീകൾ വരണം മെന്ന് അദ്ദേഹം പറഞ്ഞു.

sthree suraksha seminar

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു ബി.ആർ.കൈമൽ,സുധർഷന ഭായി' വയലാർ ഗോപാലകൃഷ്ണൻ, രവി പാലത്തിങ്കൽ.മഹിളാമണി, പ്രതാപൻ നാട്ടു വെളിച്ചം, രാജു പള്ളി പറമ്പിൽ എന്നിവർ സമീപം

ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് രവി പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷയെ കുറിച്ച് നടത്തിയ സെമിനാറിൽ പീപ്പിൽ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ് സംസ്ഥാന ട്രഷറർ വിൽഫ്രഡ് ദാസ് വിഷയം അവതരിപ്പിച്ചു. കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രൊജക്ടിലെ മികച്ച അംഗൻവാടി വർക്കർ സലിത, ഹെൽപ്പർ മംഗളകുമാരി എന്നിവരെ ആദരിച്ചു.

sthree suraksha seminar-3

സംസ്ഥാന വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി, മരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധർഷന ഭായി, പഞ്ചായത്ത് മെമ്പർ മാലൂർ ശ്രീധരൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, ഗാന്ധിസ്മാരകകേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്. മനു, ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് കെ. നാസർ, പ്രവ്ദ പീറ്റർ, വയലാർ ഗോപാലകൃഷ്ണൻ, ജോസഫ് മാരാരിക്കുളം, രാജു പള്ളി പറമ്പിൽ, എം.ഇ. ഉത്തമ കുറുപ്പ്, സുധീർ ആര്യാട്, വിജയൻ തൈ വെച്ചിടത്ത്, സുരേഷ് ബാബു കാവാലം, ബി.ആർ. കൈമൾ കരുമാടി എന്നിവർ പ്രസംഗിച്ചു. ബാലസാഹിത്യകാരൻ വയലാർ ഗോപാലകൃഷ്ണനെ ജി.സുധാകരൻ ആദരിച്ചു.

Advertisment