എക്സാം ചൂടിൽ തണ്ണി മത്തൻ വിതരണവുമായി അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി

author-image
ഇ.എം റഷീദ്
New Update
akkok kayamkulam

കായംകുളം: ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമേകുന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കായംകുളത്തെ ജീവ കാരുണ്യ സംഘടനയായ അക്കോക്ക്. അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ തണ്ണിമത്തൻ ജൂസ് വിതരണത്തിന് കായംകുളം ബോയ്സ് ഹയർ സ്കൂളിൽ തുടക്കം കുറിച്ചു.

Advertisment

കായംകുളം നഗരസഭയുടെയും കീഴിൽ ഉള്ള വിവിധ സ്കൂളുകളിൽ വരും ദിവസങ്ങളിൽ സൗജന്യ തണ്ണി മത്തൻ ജൂസ് വിതരണം നടത്തുമെന്നു അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു. ഇത് കൂടാതെ ഹോസ്പിറ്റലുകൾ, കായംകുളം ബസ്സ്റ്റാന്റിൽ എത്തുന്ന യാത്രക്കാർ തുടങ്ങിയ ഇടങ്ങളിലേക്കും വരും ദിവസങ്ങളിൽ തണ്ണി മത്തൻ ജൂസ് വിതരണം ചെയ്യും. 

വിത്യസ്ത രുചികൂട്ടുകളുമായി ആണ് അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി കൂട്ടുകൾക്കായി സൗജന്യ തണ്ണി മത്തൻ വിതരണം ഒരുക്കിയത്... ഇഞ്ചി, ഏലക്ക,പൈനാപ്പിൾ, തുടങ്ങിയ വ്യത്യസ്തങ്ങളായ ചേരുവകൾ ചേർത്ത തണ്ണിമത്തൻ കുടിക്കുവാൻ 400ഓളം കുട്ടികളാണ് എത്തിച്ചർന്നത്. 

കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻവശത്ത് നടന്ന യോഗത്തിൽ അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് നാസർ പുല്ലുകുളങ്ങര അധ്യക്ഷത വഹിച്ചു. അക്കോക്ക് കായംകുളം മണ്ഡലം സെക്രട്ടറി ഷാനവാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ കായംകുളം നഗരസഭ വൈസ് ചെയർമാൻ ആദർശ് ഉദ്ഘാടനം നിർവഹിച്ചു.

കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സുനില്‍ സുനിൽ ചന്ദ്രൻ തണ്ണിമത്തൻ ജ്യൂസ് വിതരണം നടത്തി. അക്കോക്ക് ആലപ്പുഴ ജില്ലാ സെക്റട്ടറി പ്രഭാഷ് പാലാഴി മുഖ്യപ്രഭാഷണം നടത്തി. അക്കോക്ക് ആലപ്പുഴ ജില്ലാ ജോയിൻ സെക്രട്ടറി അൻവർ 108, അക്കോക്ക് കായംകുളം മണ്ഡലം വൈസ് പ്രസിഡന്റ്മാരായ നസീർ, ഷൈജു ഇബ്രാഹിം, അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് മായ സഞ്ജയ്‌, വനിതാ സെക്രട്ടറി നിസ ടീച്ചർ, അക്കോക്കിന്റെ വനിതാ പ്രവർത്തകരായ സുലു ബിനു, റമീസ, സുമി സുധീർ, സുമയ്യ, ജുബൈരിയ സ്കൂൾ അധ്യാപകരായ മുനീർ മോൻ, ഹരി എൽ എന്നിവർ നേതൃത്വം നൽകി.

Advertisment