Advertisment

കോൺഗ്രസ്‌ ദേശീയ നേതാവ് കെസി വേണുഗോപാൽ മത്സരിക്കുന്ന ആലപ്പുഴയിൽ ഇടതിനും ബിജെപിക്കും ജീവന്മരണപോരാട്ടം. സിപിഎമ്മും ബിജെപിയും ഒറ്റ കുടക്കീഴിലെന്ന് കെസി വേണുഗോപാൽ. ആലപ്പുഴ നിലനിർത്തുമെന്ന് സിപിഎമ്മിന്റെ ഏക കനൽത്തരി ആരിഫ്. മറ്റുള്ളവർ ആലപ്പുഴയുടെ വികസനം മുടക്കിയെന്ന് ശോഭാ സുരേന്ദ്രൻ. കിഴക്കിന്റെ വെനീസിൽ കെസിയുടെ മുന്നേറ്റം തടയാൻ എതിരാളികളുടെ നെട്ടോട്ടം

കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. 2019 ൽ സിപിഎം വിജയിച്ച കേരളത്തിലെ ഏക സീറ്റായ ആലപ്പുഴയിൽ വിജയം തുടരേണ്ടത് പാർട്ടിയുടെയും മുന്നണിയുടെയും അനിവാര്യതയാണ്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ഉൾപ്പെട്ടതാണ് ആലപ്പുഴ മണ്ഡലം.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
am arif kc venugopal sobha surendran

ആലപ്പുഴ: കിഴക്കിന്റെ വെനീസിൽ ഇത്തവണ ഇന്ത്യ മുന്നണിയ്ക്ക് അഭിമാന പോരാട്ടം ആണെങ്കിൽ ഇടതിനും ബിജെപിക്കും നിലനിൽപ്പിനുള്ള മത്സരമാണ്. കോൺഗ്രസിന്റെ ദേശീയ നേതാവ് കെസി വേണുഗോപാലും കേരളത്തിൽ സിപിഎമ്മിന്റെ ഏക ലോകസഭാംഗം എഎം ആരിഫും ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനും പോരടിക്കുമ്പോൾ ആലപ്പുഴയിൽ പോരാട്ടത്തിനു ദേശീയ ശ്രദ്ധ കൈവന്നിരിക്കുകയാണ്. പ്രചാരണം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ മൂന്ന് സ്ഥാനാർഥികളും അവകാശ വാദങ്ങൾ നിരത്തുകയാണ് ആലപ്പുഴയിൽ.

Advertisment

രാജ്യം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. 2019 ൽ സിപിഎം വിജയിച്ച കേരളത്തിലെ ഏക സീറ്റായ ആലപ്പുഴയിൽ വിജയം തുടരേണ്ടത് പാർട്ടിയുടെയും മുന്നണിയുടെയും അനിവാര്യതയാണ്. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ഉൾപ്പെട്ടതാണ് ആലപ്പുഴ മണ്ഡലം.

2009 മുതലാണ് കരുനാഗപ്പള്ളി ആലപ്പുഴയുടെ ഭാഗമായത്. ഏറെക്കാലം കൈയിലിരുന്ന മണ്ഡലം ഇടതു മുന്നണിയിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇന്ത്യ മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളിലൊരാളും മുൻ കേന്ദ്രമന്ത്രിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.


ആലപ്പുഴയിലെ മുൻ എംപി ആയ കെസി ആലപ്പുഴക്കാർക്ക് പ്രിയങ്കരനാണ്. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം തിരിച്ചു പിടിച്ചു 20:20 നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡോ. കെഎസ് രാധാകൃഷ്ണനാണ് ബിജെപിക്കായി ആലപ്പുഴയിൽ മത്സരിച്ചത്. അദ്ദേഹം പിടിച്ച രണ്ടുലക്ഷത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണ നിർണായകമായത്. ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് ജയിച്ചു കയറിയത്.

ഇത്തവണ മത്സരിക്കുന്ന ശോഭാ സുരേന്ദ്രനും നല്ലരീതിയിൽ വോട്ടുകൾ സമാഹരിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിന്റെ ഗുണം ആർക്ക് ലഭിക്കുമെന്നാണ് കണ്ടറിയേണ്ടത്.

സ്ഥാനാ‌ർത്ഥികളെല്ലാം വികസനം മുഖ്യ അജൻഡയാക്കുന്നുണ്ട്. വർഗീയതയോട് സന്ധിയില്ലെന്നും സുസ്ഥിരവികസനവും ജനക്ഷേമവുമാണ് ഇന്ത്യമുന്നണിയും കോൺഗ്രസും ലക്ഷ്യമിടുന്നതെന്നുമാണ് കെസി വേണുഗോപാൽ പറയുന്നത്. സിപിഎമ്മും ബിജെപിയും ഒരു കുടക്കീഴിലാണ്. യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ എല്ലാ വിഭാഗങ്ങളെയും വഞ്ചിച്ചവരാണ്. ഇതിന് ബദലാകാൻ യുഡിഎഫ് വിജയിക്കണം- ഇതാണ് വേണുഗോപാലിന്റെ പ്രചാരണം.


ആലപ്പുഴ മാത്രമല്ല, ഇരുപതു സീറ്റും യുഡിഎഫിന് നൽകി ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്നാണ് കെസി പറയുന്നത്. ഇതിന് ആരിഫിനുണ്ട് മറുപടി. ലോക്സഭയിലും രാജ്യസഭയിലും ബിജെപിയ്ക്ക് പരമാവധി അംഗസംഖ്യ കുറയ്ക്കുകയാണ് പ്രധാനം. രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ബിജെപിക്ക് എതിരായി വോട്ട് ചെയ്യും - ആരിഫ് പറയുന്നു.


രാജ്യത്ത് വികസന മുന്നേറ്റത്തിന് നരേന്ദ്ര മോദിയുടെ നേത്വതൃം തുടരണമെന്നും നാടിന്റെ പുരോഗതിയും ക്ഷേമവും ഉറപ്പാക്കിയാണ് കേന്ദ്രം മുന്നോട്ട് പോകുന്നതെന്നുമാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്.

അതേ സമയം കെസി വേണുഗോപാൽ മത്സരത്തിന് എത്തിയതോടെ മണ്ഡലത്തിന്റെ ചിത്രം അപ്പാടെ മാറി. ആലപ്പുഴയിൽ എംപിയും എംഎൽഎയുമൊക്കെ ആയിരുന്ന കെസിക്ക് മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമാണുള്ളത്. അതിനാൽ തന്നെ കെസി മണ്ഡലത്തിൽ എതിരാളികളെക്കാൾ ഏറെ മുന്നിലുമാണ്.

Advertisment