കനത്ത മഴയിൽ കൊടിമരം തകർന്ന പഴവങ്ങാടി മാർസ്ലീവ ഫെറോന തീർഥാടന പള്ളി സന്ദർശിച്ച് കെസി വേണുഗോപാൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc visit alappuzha

ആലപ്പുഴ: പെസഹാ രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ പഴവങ്ങാടി മാർസ്ലീവ ഫെറോന തീർഥാടന പള്ളിയുടെ കൊടിമരം തകർന്ന് വീണു. പെസഹാ വ്യാഴത്തിന്റെ തിരുക്കർമ്മങ്ങൾ കഴിഞ്ഞു വിശ്വാസികൾ മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

Advertisment

കനത്ത മഴയെ തുടർന്ന് കൊടിമരം പള്ളിയുടെ ചുറ്റുമതിൽ തകർത്ത് റോഡിലേക്ക് പതിക്കുകയായിരുന്നു. ദേവാലയം സന്ദർശിച്ച കെസി വേണുഗോപാൽ അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

യുഡിഎഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എഎ ഷുക്കൂർ, മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, കെപിസിസി വക്താവ് അഡ്വ. അനിൽ ബോസ്, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഷീർ കൊയപ്പറമ്പിൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പ്രവീൺ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Advertisment