തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആലപ്പുഴയിലെ സിപിഎമ്മിൽ വിഭാഗീയ പോരാട്ടം. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച് ബാബുജാനെതിരെ പരാതി നൽകികൊണ്ട് കായംകുളം ഏരിയാ കമ്മിറ്റി അംഗം രാജിവെച്ചു. രാജി വെച്ചത് വനിതാ നേതാവ് കെ.എൽ.പ്രസന്നകുമാരി. രാജിക്ക് കാരണം ചില സഖാക്കളുടെ മാനസിക പീഡനവും അധിക്ഷേപവുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച രാജിക്കത്തിൽ പ്രസന്ന. രാജി മകനെ ഏരിയ കമ്മിറ്റിയിൽ തിരിച്ച് എടുക്കാനുളള സമ്മർദ്ദ തന്ത്രമെന്ന് ബാബുജാൻ പക്ഷം

ചില സഖാക്കളുടെ അധിക്ഷേപവും  മാനസിക പീഡനവും മൂലമാണ് രാജിയെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകികൊണ്ടാണ് പ്രദേശത്തെ വനിതാ നേതാവായ പ്രസന്ന പാർട്ടി വിട്ടത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്തിൽ കായംകുളത്ത്  നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റംഗത്തിൻെറ പേരും ഏടുത്ത് പറയുന്നുണ്ട്.

New Update
cpm1

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിയിലെത്തിയിട്ടും ഗ്രൂപ്പ് പോര് തീരാതെ ആലപ്പുഴയിലെ സി.പി.എം. തിരഞ്ഞെടുപ്പിനിടെ ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ട് കായംകുളത്തെ ഏരിയാ കമ്മിറ്റി അംഗം രാജിവെച്ചു. വനിതാ നേതാവും പത്തിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ കെ.എൽ. പ്രസന്നകുമാരിയാണ് രാജിവെച്ചത്.

Advertisment

ചില സഖാക്കളുടെ അധിക്ഷേപവും  മാനസിക പീഡനവും മൂലമാണ് രാജിയെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകികൊണ്ടാണ് പ്രദേശത്തെ വനിതാ നേതാവായ പ്രസന്ന പാർട്ടി വിട്ടത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്തിൽ കായംകുളത്ത്  നിന്നുളള ജില്ലാ സെക്രട്ടേറിയേറ്റംഗത്തിൻെറ പേരും ഏടുത്ത് പറയുന്നുണ്ട്.

പ്രദേശത്ത് പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാൻെറ നേതൃത്വത്തിൽ വിഭാഗീയത നടക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച രാജി കത്തിൽ കെ.എച്ച്.ബാബുജാൻെറ പേര് പ്രത്യേകം പരാമാർശിക്കുന്നുണ്ട്.


ഭാര്യയുടെ പരാതിയിൽ പാർട്ടിയിൽ നിന്ന് സസ്പെൻറ് ചെയ്യപ്പെട്ട മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ സി. ബാബുവിന് ഉയർന്ന പരിഗണന കിട്ടാനുളള സമ്മർദ്ദ തന്ത്രമാണ് രാജിയെന്നാണ് ബാബുജാൻ പക്ഷത്തിൻെറ ആക്ഷേപം.


ഈമാസം 8ന് അയച്ച രാജിക്കത്ത് ഇന്നാണ് പുറത്തുവന്നത്. കായംകുളത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ  സംസ്ഥാന  സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻെറ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ അനുകൂല തീരുമാനം നേടാനുളള സമ്മർദ്ദ തന്ത്രമെന്ന നിലയിലാണ് കത്ത് പുറത്തുവിട്ടതെന്നാണ് ബാബുജാൻ അനുകൂലികളുടെ ആക്ഷേപം.

ജില്ലാ പഞ്ചായത്തംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എന്നിങ്ങനെ 20 വർഷത്തിൽ അധികമായി ജനപ്രതിനിധിയായും സംഘടനാ രംഗത്ത്  മഹിളാ അസോസിയേഷൻ കായംകുളം ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ച കെ.എൽ. പ്രസന്നകുമാരിയുടെ രാജിക്കത്തിൽ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉളളത്.

''പാർട്ടിയിലെ ചില സഖാക്കളിൽ നിന്നുണ്ടാകുന്ന അധിക്ഷേപവും മാനസിക പീഡനവും മൂവം പൊതുപ്രവർത്തന രംഗത്ത് നിൽക്കുവാൻ കഴിയാത്ത നിലയിൽ ആയതിനാൽ 25 വർഷമായി പാർട്ടി ഏരിയ കമ്മറ്റി അംഗമായി തുടരുന്ന ഞാൻ പാർട്ടി ഏരിയാ കമ്മറ്റി അംഗത്വം രാജിവെയ്ക്കുകയാണ്. പത്തിയൂർ പഞ്ചായത്തിൽ പൊതുവിലും ഞാൻ താമസിക്കുന്ന കരീലക്കുളങ്ങര പ്രദേശത്തും പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എച്ച്.ബാബുജാൻെറ നേതൃത്വത്തിൽ നടത്തുന്ന വിഭാഗീയ പ്രവർത്തനം മൂലം പിന്നോക്ക ദളിത് വിഭാഗത്തിൽപ്പെട്ട നിരവധി സഖാക്കൾ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയാണ്". 

"പാർട്ടി നേതൃത്വത്തിൻെറ ഈ തെറ്റായ  നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസമായി ഞാൻ പാർട്ടി ഏരിയാ കമ്മറ്റിയിലും പരിപാടിയിലും പങ്കെടുക്കാതിരിക്കുകയാണ്. എന്നാൽ ഇന്നേവരെ ഇതിനെപ്പറ്റി ഒന്ന് അന്വേഷിക്കുകയോ എന്നോട് ഒന്ന് സംസാരിക്കാൻ പോലും ചുമതലക്കാരായ സഖാക്കൾ തയാറായിട്ടില്ല. ഇതിനെ തുടർന്ന് ഞാനുമായി സഹകരിക്കുന്ന സഖാക്കളെ തിരഞ്ഞുപിടിച്ച് തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പ്രതികാരത്തോടെ ഒഴിവാക്കുകയാണ്".

"പത്തിയൂർ മാത്രമല്ല കായംകുളം ഏരിയായിലെ വിവിധ ഭാഗങ്ങളിൽ  നൂറു കണക്കിന് പ്രവർത്തകരാണ് ഇത്തരം സമീപനങ്ങളെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. വിദ്യാർത്ഥി യുവജന രംഗത്തെ ഈ സഖാവിൻെറ വിഭാഗീയത പ്രവർത്തനങ്ങൾ സഹിക്കാതെ അവർ ഒന്നടങ്കം സംഘടന വിട്ടുപോകുന്നു. പലതവണ അവർ പാർട്ടിക്ക് പരാതി നൽകിയിട്ടും യാതൊരു ചർച്ചയും ചെയ്യുന്നില്ല".

"ഈ സാഹചര്യത്തിൽ മറ്റ് മാർഗ്ഗം ഇല്ലാതെ ഞാൻ പൊതു പ്രവർത്തന രംഗം അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നു. ആയതിനാൽ പാർട്ടിയുടെ ഏരിയ കമ്മറ്റി അംഗത്വം ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ രാജി വെയ്ക്കുന്നു.'' ഇതാണ് കെ.എൽ.പ്രസന്നകുമാരി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അയച്ച കത്തിൻെറ പൂർണ രൂപം.


പ്രസന്നകുമാരിയുടെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ബിപിൻ.സി.ബാബുവിനെ ഭാര്യയെ തല്ലിയെന്ന പരാതിയിലാണ് സിപിഎമ്മിൽ നിന്ന് സസ്പെൻറ് ചെയ്തത്. തിരഞ്ഞെടുപ്പ് പരിഗണിച്ച് തിരച്ചെടുത്തെങ്കിലും ഏരിയാ കമ്മിറ്റി അംഗമായിരുന്ന ബിപിൻ സി ബാബുവിനെ ബ്രാഞ്ചിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതാണ് പ്രസന്ന കുമാരിയുടെ രാജിയിലേക്ക് നയിച്ചതെന്നും ആക്ഷേപമുണ്ട്.


ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറായും ജില്ലാ പഞ്ചായത്തംഗമായും ജയിച്ച ബിപിൻ സി ബാബു നിയമസഭാ സീറ്റിലേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്നു. യു.ഡി.എഫ് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി ജയിച്ചതിന് പിന്നാലെയായിരുന്നു ഇത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ തടസമാകുമെന്ന് മുൻകൂട്ടിക്കണ്ടാണ് കെ.എച്ച് ബാബുജാൻെറ നേതൃത്വത്തിൽ ബിപിൻ സി ബാബുവിനെ ഒതുക്കുന്നതെന്നും ആക്ഷേപമുണ്ട്. ആലപ്പുഴയിലെ സി.പി.എം വിഭാഗീയതയിൽ സജി ചെറിയാനൊപ്പം നിൽക്കുന്ന നേതാവാണ് കേരള സർവകലാശാല സിൻഡിക്കേറ്റംഗം കൂടിയായ കെ.എച്ച് ബാബുജാൻ.

Advertisment