കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആലപ്പുഴയിൽ

author-image
ഇ.എം റഷീദ്
Updated On
New Update
kerala congress s kayamkulam yogamമ

കായംകുളം: കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റും സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർഥി എ.എം ആരിഫിന്‍റെ വിജയത്തിനായി ആലപ്പുഴ ജില്ലയിൽ വിവിധ പൊതുയോഗങ്ങളിലും കുടുംബ യോഗങ്ങളിലും അത് പോലെ സ്ഥാനാർഥിയോടൊപ്പം തിരെഞ്ഞെടുപ്പ് പ്രചരണത്തിലും പങ്കെടുത്തു. 

Advertisment

അദ്ദേഹത്തോടൊപ്പം കോൺഗ്രസ്‌ (എസ്) ജില്ലാ പ്രസിഡന്റ്‌ ആർ രാമചന്ദ്രൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ തുടങ്ങിയവർ പങ്കെടുത്തു. കായംകുളം പ്രതാങ്ങമൂടിൽ കൂടിയ യോഗത്തിൽ കോൺഗ്രസ്‌ എസ്‌ മണ്ഡലം ജനറൽ സെക്രട്ടറി ടി കെ ഉമൈസ് അധ്യക്ഷത വഹിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യോഗം ഉൽഘാടനം ചെയ്തു. അഡ്വ യു പ്രതിഭ എംഎൽഎ, അഡ്വ :എ ഷാജഹാൻ, കെ എച്ച് ബാബു ജാൻ, ഐ ഷിഹാബുദീൻ, ജെ കെ നിസാം, ഷേഖ് പി ഹാരിസ്, ഐ ഷാജഹാൻ, ലിയാകത്ത് പറമ്പി, എം എ സമദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment