Advertisment

കൊമ്പൻസ് ക്രിക്കറ്റ് ക്ലബ്ബ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജിത്തു കൃഷ്ണ മെമ്മോറിയൽ  ജില്ലാതല ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്‍റ് സമാപിച്ചു

author-image
കെ. നാസര്‍
New Update
kombans crecket club

ആലപ്പുഴ: കൊമ്പൻസ് ക്രിക്കറ്റ് ക്ലബ്ബ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജിത്തു കൃഷ്ണ മെമ്മോറിയൽ  ജില്ലാതല ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. കോബ്രാസ് ആലപ്പി ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി കൊമ്പൻസ് ആലപ്പി ജേതാക്കളായി.  

ടൂർണമെന്റ് മാൻ ഓഫ് സീരിയസ് ആയി താഹ തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബോളറായി അപ്പു തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു സമ്മാനദാനം നിർവഹിച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടകരായ സജീർ, ഷബീർ, അൻസിൽ, തൻസീൽ, അക്ബർ ജലീൽ, അൻഷാദ് എന്നിവർ ടൂർണമെന്റ്ന് നേതൃത്വം നൽകി.

Advertisment