/sathyam/media/media_files/6ntaAMfiLXLRHTP5S02P.jpg)
വനിതകളുടെ ജില്ലാതല ചെസ് മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ രൂപീകരിച്ച ​സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി വനിതകൾക്ക് വേണ്ടിയുള്ള ചെസ്സ് മത്സരം ആലപ്പുഴ റിലയൻസ് മാളിൽ സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിണ്ടന്റ് വി.ജി വിഷ്ണു മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. നിരവധി വനിതകൾ പങ്കെടുത്ത മത്സരത്തിൽ ആര്‍ റിതിക ചാമ്പ്യനായി.
ആൻ അൽഫോൻസ,തീർത്ഥ എ, ഭാരതി സൂരജ് എന്നിവർ രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതകളുടെ ​ആദ്യ നാല് സ്ഥാനങ്ങൾ നേടിയവർ 2024 മെയ് 19,20 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ചെസ്സിൽ ജില്ലയെ പ്രതിനിധീകരിക്കും.
ടെക്നിക്കൽ കമ്മിറ്റി ആലപ്പുഴ ഓർഗനൈസിങ് ചെയർമാൻ പ്രവീൺ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനി സുധാകരൻ സ്വാഗതം ആശംസിച്ചു. സ്പോർട്ട്സ് കൗൺസിൽ ഒബ്സെർവറും, ഷട്ടിൽ ബാറ്മിന്റൺ ദേശീയ താരമായുള്ള ജയമോഹൻ ടി. വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.
ഓർ​ഗനൈസിം​ഗ് കമ്മിറ്റി കൺവീനർ ബിബി സെബാസ്റ്റ്യൻ മത്സരങ്ങൾ നിയന്ത്രിച്ചു. ട്രഷറർ ശ്രീജിത്ത്. ജി, ജോയിന്റ് കൺവീനർ ആർ രാജേഷ്, എക്സിക്യൂട്ടീവ് അം​ഗങ്ങളായ മാർട്ടിൻ ആന്റണി, അഞ്ജു പി എസ്സ് എന്നിവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു. സമയബന്ധിതമായി 5 മണിക്ക് മുൻപായി മത്സരങ്ങൾ പൂർത്തിയാക്കി സമ്മാനദാനവും നിർവ്വഹിക്കുവാൻ സാധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us