കുട്ടികളുടെ മനസ്സിനെ മുറിവേൽപ്പിക്കരുത് - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

author-image
ഇ.എം റഷീദ്
New Update
momento awarded

കായംകുളം: കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമക്കാമെന്ന് മാതാപിതാക്കൾ ചിന്തിക്കരുതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മാനസിക സംഘർഷം കാരണം മുതിർന്ന കുട്ടികൾപോലും ആത്മഹത്യ ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു, കുട്ടികളുടെ ഏറ്റവും വലിയ അവകാശം കുട്ടിത്തമാണ്. അവരുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന താരത്തിലാക്കരുത് പഠനമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

എസ്‌എസ്‌എൽസിക്ക് ഫുൾ എ പ്ലസ്സ് നേടിയ കായംകുളം മണ്ഡലം കോൺഗ്രസ്‌ എസ്‌ ജനറൽ സെക്രട്ടറി ടി കെ ഉമൈസിന്റ മകൻ മുഹമ്മദ്‌ സൽമാനു നൽകിയ അനുമോദന  യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അമിത സംഘർഷമുണ്ടായാൽ സമൂഹത്തിന് ഗുണകരമായി മാറേണ്ടവർ മറ്റൊരു അവസ്ഥയിൽ എത്തുന്നു, ഇത് സമൂഹം ഗൗരവമായെടുക്കേണ്ട കാര്യമാണ്, കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യംനൽകണം, അവരുടെ മനസ്സിന് പോറൽഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികൾക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാ പിതാക്കളും, വീട്ടുകാരും, ബന്ധുക്കളും, അധ്യപകരും, നാട്ടുകാരും അത് ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മന്ത്രിയോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, എ ഐ സി സി മെമ്പർ സന്തോഷ്‌ ലാൽ, ആർ രാമചന്ദ്രൻ നായർ, ജലാൽ, വിറ്റി ടോമി, നൗഷാദ് അമ്പലപുഴ, രഘ കഞ്ഞിക്കുഴി, ഷെരീഫ് പത്തിയൂർ എന്നിവരും ഉണ്ടായിരുന്നു.

Advertisment