/sathyam/media/media_files/zerQNENE53sGAH7QAuNS.jpg)
കായംകുളം: ഷഹിദാർ (കുറങ്ങാട്), മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ജമാഅത്തിൽ നിന്നും പരിശുദ്ധ ഹജജ് കർമ്മത്തിന് പോകുന്ന ജമാത്തത്തിൽപ്പെട്ട 20 പേർക്ക് യാത്രയയപ്പ് നൽകി.ഷഹിദാർ മദ്രസ്സാ ഹാളിൽ കൂടിയ യാത്രയയപ്പ് സമ്മേളനം ഇമാം യു. താജുദ്ദീൻ ബാഖവി, ഉത്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ, ഹാജി പാപ്പാടിയിൽഷംസ്സുദ്ദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജമാഅത്ത് അസിസ്റ്റ് ഇമാം അബ്ദുൽ അസീസ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് പെറ്റീഷൻ കമ്മിറ്റി കൺവീനർ എ. ഇർഷാദ് ആമുഖപ്രസംഗം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു.
ജമാഅത്ത് വൈസ് പ്രസിഡൻറ് ന്മാരായ വാഹിദ് കൂട്ടേത്ത്, റഷീദ് നമ്പലശ്ശേരി. ജോയൻറ് സെക്രട്ടറി എം അബ്ദുൽ വാഹിദ് ആകേരിൽ, കമ്മിറ്റി അംഗങ്ങളായ, കെ.അൻഷാദ്, നസീബ് ഖാൻ, മഹമ്മൂദൂ സൂര്യ, സുബൈർ തൂമ്പാശ്ശേരിൽ, റഷീദ് തെക്കടത്ത്, താഹാ പനമൂട്, എം. ഹാമിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോക്ടർ സൈനുൽ ആബ്ദീൻ കളത്തിൽ പങ്കെടുത്തു.