വിദ്യാത്ഥികൾ സ്വയംലക്ഷ്യം കൈവരിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്

author-image
കെ. നാസര്‍
Updated On
New Update
alappuzha district collector george varghese

ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ ജില്ലാകളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. സി. ശ്രീലേഖ, പി.ആർ വെങ്കിട്ടരാമൻ, കെ.പി പ്രതാപൻ, രജിത്ത്, കെ.ഡി. ഉദയപ്പൻ, കെ. നാസർ, റ്റി.എ. നവാസ് എന്നിവർ സമീപം

ആലപ്പുഴ: വിദ്യാത്ഥികൾ ഉപരി പഠനം തെരെഞ്ഞെടുക്കുന്നത് സ്വന്തം താല്പര്യങ്ങൾ നോക്കി വേണം. അതിന് ഇടനിലക്കാരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Advertisment

കലാലയങ്ങൾ ലഹരി വിമുക്തമാകണം വഴിതെറ്റി പോകുന്ന വിദ്യാത്ഥികളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കുന്ന പദ്ധതികൾ വിദ്യാലയ അധികൃതർ ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കരിയർ ഗുരു പ്രൊഫ.പി.ആർ വെങ്കിട്ടരാമൻ സെമിനാറിന് നേതൃത്വം നൽകി ജില്ലാശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ, എ.ഡി.സി ജനറൽ' രജിത്ത്,ട്രഷറർ കെ.പി. പ്രതാപൻ, ജോ. സെക്രട്ടറി കെ.നാസർ, റ്റി.എ. നവാസ് എച്ച്.എം.ആനിയമ്മ എന്നിവർ പ്രസംഗിച്ചു.

Advertisment