ആലപ്പുഴ: ജില്ലയിൽ നിന്നും ഇക്കുറിഹജ്ജിന് പുറപ്പെടുന്നവർക്ക് എം.ഇ.എസ് ആലപ്പുഴ ജില്ലാ കമ്മറ്റി ഹജ്ജ് മാർഗ്ഗനിർദ്ദേശ ക്യാമ്പ് സംഘടിപ്പിച്ചു. മുനീർ സ്വലാഹി മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. എം.ഇ എസ്. ജില്ലാ കമ്മറ്റി സെക്രട്ടറി പ്രൊഫ. എ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജിൻ്റെ മഹത്വം എന്നും നിലനിർത്തി പോകുവാൻ ഹാജ്ജാജികൾ ശ്രദ്ധിക്കണമെന്ന് മുനീർ സ്വലാഹി ഉദ്ബോധിപ്പിച്ചു.
മാർഗ്ഗനിർദ്ദേശ ക്യാമ്പ് എം.ഇ.എസ്. ജില്ലാ പ്രസിഡൻ്റ് അഡ്വ -എ.എ. റസ്സാക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ തൈക്കൽ സത്താർ, നാസറുദ്ധീൻ കുഞ്ഞ് എം.ഇ.എസ്. വനിതാവിഭാഗം പ്രസിഡൻ്റ് മൈമൂന ഹബീബ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ-ഫിറോസ് ഹബീബ്, അമ്പലപ്പുഴ താലൂക്ക് പ്രസിഡൻ്റ് അഡ്വ എ. മുഹമ്മദ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.