/sathyam/media/media_files/AtT57xvDnX5EgjPhCuwR.jpg)
ആലപ്പുഴ: നാലുപതിറ്റാണ്ടുകൾക്കു മുൻപ് ആലപ്പുഴ ഗവണ്മെന്റ് മുഹമ്മദൻസ് ബോയ്സ്ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി കഴിഞ്ഞ് കലാലയത്തിൽ നിന്ന് പടിയിറങ്ങിയ സഹപാഠികളുടെ ഒത്തുചേരലാണ് "ക്ലാസ്സ്‌മേറ്റ്സ് 85". കൂടെ കൂടിയ കൂട്ടുകാരുടെ പ്രയാസങ്ങൾ മനസിലാക്കി സഹായിക്കുവാനും ചികിത്സാസഹായങ്ങൾ നൽകുവാനും, മരണാനന്തര ധനസഹായം നൽകിയും, സമയോചിതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്തും, ഭവനസഹായങ്ങൾ നൽകിയും മുന്നോട്ട് പോകുന്നതിന്റെ കരുത്ത് പ്രവാസലോകത്തും, നാട്ടിലുമായുള്ള 85 ബാച്ചിലെ അംഗകളുടെ സാമ്പത്തികസഹായമാണ്. പടിഞ്ഞാറെ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റൻ്റായ ആസിഫ് സേട്ട് 85 ബാച്ചിലെ അംഗമാണ്.
വില്ലേജിലെ ജോലി സംബന്ധമായ കാര്യങ്ങൾ കൂട്ടായ്മയിൽ പങ്ക് വെച്ചപ്പോൾ കംപ്യൂട്ടറിൻ്റെ ആവശ്യകത ആസിഫ് സേട്ട് മുന്നോട്ട് വെച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ പടിഞ്ഞാറെ വില്ലേജ് ഓഫീസിനു വേണ്ടി ലാപ്ടോപ് നൽകുന്നതിതിനായി തീരുമാനിക്കുകയും വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ തഹസിൽദാർ ബീന ലാപ്ടോപും ടിവിയും ഏറ്റ് വാങ്ങി.
വില്ലേജ് ഓഫീസർ സജിത്ത്, മറ്റ് ജീവനക്കാർ, രക്ഷാധികാരികളായ ഷാജി ഭാസ്കർ, ആസിഫ്സേട്ട്, നവാസ് റഷീദ്, പ്രസിഡന്റ് സിറാജ് മൂസ, ജനറൽ സെക്രട്ടറി ഷുഹൈബ് അബ്ദുള്ള കോയ, ട്രെഷറർ സലാഹുദ്ധീൻ, വൈ: പ്രസിഡന്റുമാർ എ.ആർ. ഫാസിൽ, ഷുക്കൂർ വഴിച്ചേരി, സെക്രട്ടറി ബി.എ. ജബ്ബാർ, മുജീബ് അസീസ് സഫറുള്ള, വി. ടി. പുഷ്പൻ, പ്രവാസി പ്രതിനിധി അബ്ദുൽ ഫൈസൽ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us