പുകയില ഉൽല്പന്നങ്ങൾ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയുമായി സമ്പർക്കം പുലർത്തിയ കേസിൽ സിവിൽ പോലിസ് ഓഫീസറെ സസ്പെൻ്റ് ചെയ്തു

author-image
ഇ.എം റഷീദ്
New Update
police-1

കായംകുളം: പുകയില ഉൽല്പന്നങ്ങൾ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയുമായി സമ്പർക്കം പുലർത്തിയ കേസിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ ശ്യാംകുമാറിനെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി ചൈത്രതേരേസാ 'ജോൺ, സസ്പെൻ്റ് ചെയ്തു. തുടർ അന്വേഷണത്തിനായി കായംകുളം ഡിവൈഎസ്പി അജയ് നാഥിനെ ചുമതലപ്പെടുത്തി.

Advertisment

കരീലകുളങ്ങര സർക്കിൾ ഇൻസ്പെക്ടർ എൻ സുനീഷ് ഇത് സംബന്ധമായ പ്രാഥമിക റിപ്പോർട്ടു നൽകിയിരുന്നു, കഴിഞ്ഞ മാസം 27 ന് 43 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കോട്ടയം ജില്ലയിലെ തൃക്കടിത്താനം സ്വദേശി ഷിഹാസിൻ്റെ വാഹനത്തിൽ നിന്നും പിടികൂടിയിരുന്നു.

അറസ്റ്റിലായ ഷിഹാസിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ വാഹനം കരില കുളങ്ങര പോലിസ് കസ്റ്റഡിയിലായിരുന്നു. ഈ വാഹനം വിട്ടുകൊടുക്കാൻ സഹായിക്കാമെന്ന് ഷിഹാസിന് ശ്യാംകുമാർ വാക്കു് കൊടുത്തു. ഇത് പ്രകാരം നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

ഇതിന് സാമ്പത്തികമായ ഇടപെടലുകൾ നടന്നോ എന്ന് പോലിസ് ഇപ്പോൾ സംശയിന്നു, ഇതിനെ തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി സി പി ഒ യെ അന്വേഷണ വിധേയമായി ഇപ്പോൾ സസ്പെൻ്റ് ചെയ്തത്.

Advertisment