/sathyam/media/media_files/e9FIl1qNCKJar9oHZtHg.jpg)
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്ത രവി പാലത്തിങ്കൾ (പ്രസിഡന്‍റ്), പ്രതാപൻ നാട്ടുവെളിച്ചം (ജനറൽ സെക്രട്ടറി)
ആലപ്പുഴ: വായന മാസാചരണ പരിപാടി ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ പി.എൻ .പണിക്കർ ഫൗണ്ടേഷൻ ജില്ലാ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, ഇൻഫർമേഷൻ ആൻ്റ് പബ്ളിക്ക് റിലേഷൻസ്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടത്തുന്നത്.
വിളംബര ഘോഷയാത്ര, പുസ്തക താലപ്പൊലി, പുസ്തക പൂക്കളം, വായന മത്സരം, വനിത സെമിനാർ, ബാല അവകാശ സെമിനാർ, ഗുരുവന്ദനം, ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. മികച്ച പാലിയേറ്റീവ് - പൊതു പ്രവർത്തകനുള്ള അവാർഡ് പി.എൻ. പണിക്കർ ഫൗണ്ടേഷൻ നൽകും. ജില്ലാ പ്രസിഡൻ്റ് രവിപാലത്തിങ്കൾ അദ്ധ്യക്ഷതവഹിച്ചു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായി രവി പാലത്തിങ്കൾ പ്രസിഡൻ്റ്, കെ.നാസർ വർക്കിംഗ് പ്രസിഡൻ്റ്, പ്രതാപൻ നാട്ടു വെളിച്ചം ജനറൽ സെക്രട്ടറി, എം. ഇ.ഉത്തമ കുറുപ്പ്, ബി.ആർ കൈമൾ വൈസ് പ്രസിഡൻ്റ്, രാജു പള്ളിപറമ്പൻ, സുരേഷ് ബാബു - സെക്രട്ടറിമാർ, സി.കെ. സിനിമോൾ ട്രഷറർ എന്നിവരെ തിരെഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us