/sathyam/media/media_files/tNpkzfQ5tvGoSlZIUPNA.jpg)
കൃഷ്ണപുരം: കൃഷ്ണപുരത്ത് 14 കാരനെ മർദ്ദിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് സിപിഐഎമ്മിന്റെ കൊടിമരങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുകയും പാർട്ടി പ്രവർത്തകർക്ക് നേരെ നവമാധ്യമങ്ങളിലൂടെ ഭീഷണി ഉയർത്തുകയും ചെയ്യുന്ന ബിജെപി നടപടിയിൽ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി സിപിഎം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു.
ബിജെപി നേതാവ് കുഴഞ്ഞുവീണ് മരണപ്പെട്ടതിനെ തുടർന്ന് കൃഷ്ണപുരത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കുഴഞ്ഞുവീണ് മരണപ്പെട്ട സംഭവത്തെ, സിപിഎമ്മിന്റെ അക്രമണത്തിലാണ് മരണപ്പെട്ടത് എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഈ കള്ള പ്രചരണങ്ങളെയും വർഗീയ - കലാപാഹ്വനത്തെയും കൃഷ്ണപുരത്തെ ജനങ്ങൾ തള്ളിക്കളയുകയാണ് ഉണ്ടായത്.
ജനങ്ങൾക്ക് മുമ്പിൽ പരിഹാസ്യരായ ബിജെപി നേതൃത്വം സിപിഐഎമ്മിന്റെ കൊടി മരങ്ങളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുകയും പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകർക്ക് നേരെ സൈബർ ആക്രമണവും നവമാധ്യമത്തിലൂടെ വധ ഭീഷണിയും നടത്തുകയാണ്.
കൃഷ്ണപുരത്ത് സമാധാനന്തരീക്ഷം തകർക്കുന്നതിനുള്ള ബോധപൂർവ്വവും പ്രകോപനപരവുമായ നടപടികളാണ് ബിജെപി ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിവരുന്നത്. നാട്ടിൽ സമാധാനം നിലനിൽക്കണമെന്നാണ് സിപിഐഎം ആഗ്രഹിക്കുന്നത്. ബിജെപി നടത്തുന്ന ഈ തീക്കളി നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്ന് സിപിഎം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us