കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി നിയമിതനായ ഡോ ബി. പദ്മകുമാറിന് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സ്വീകരണം നല്‍കി

author-image
കെ. നാസര്‍
New Update
b padmakumar reception

കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ആയി നിയമിതനായ ഡോ. ബി. പദ്മകുമാറിന് ഐ.എം.എ. യും ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും ചേർന്നു സ്വീകരിച്ചപ്പോൾ ടി.എസ്.സിദ്ധാത്ഥൻ , കെ. ചന്ദ്രദാസ്..ഡോ. രാഖി. നസീർ പുന്നക്കൽ, ഐ.എം.എ. പ്രസിഡൻ്റ് ഡോ. മനീഷ് നായർ, കെ.നാസർ,ശിവകുമാർ ജഗ്ഗു എന്നിവർ സമീപം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ. ബി. പദ്മകുമാര്‍ കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി നിയമിതനായി. നിയുക്ത പ്രന്‍സിപ്പാളിന് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

Advertisment

കെ. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡൻ്റ് ഡോ. മനീഷ് നായർ സ്വീകരണ സദസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, ഹെൽത്ത് ഫോർ ഓൾഫൗണേഷൻ ജനറൽ സെക്രട്ടറി കെ.നാസർ, ഡോ രാഖി, കെ. ശിവകുമാർ ജഗ്ഗു . ടി.എസ്.സിദ്ധാത്ഥൻ എന്നിവർ പ്രസംഗിച്ചു.

Advertisment