ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. മന്ത്രി സജി ചെറിയാൻ

author-image
കെ. നാസര്‍
Updated On
New Update
carrier carnival

ആലപ്പുഴ എംഎൽഎ പി. പി ചിത്തരഞ്ജൻ്റെ നേതൃത്വത്തിൽസംഘടിപ്പിച്ച കരിയർ കാർണിവൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. പി.പി ചിത്തരഞ്ജൻ എംഎൽഎ സമീപം

 

Advertisment

ആലപ്പുഴ: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ് മെഡിക്കൽ എൻജിനീയറിംഗ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കി. മെഡിക്കൽ എൻജിനീയറിഗ് പഠനം ഫീസ് ഒന്നും ഇല്ലാതെ നടത്തുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ് നന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ എംഎൽഎ പി. പി. ചിത്തരഞ്ജൻ്റെ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്കുള്ള പുസ്ക്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

അവാർഡുകൾ മന്ത്രി പി.പ്രസാദ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷതവഹിച്ചു. പി.പി. ചിത്തരഞ്ജൻ സ്വാഗതം പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ആലപ്പുഴ കാം ലോട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖരായിട്ടുള്ള നിരവധി പേർ മോട്ടിവേഷൻ ക്ലാസുകൾ നയിക്കും.