സഹോദര്യമാണ് ബലിപെരുന്നാളിന്റെ സന്ദേശം - കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ

author-image
ഇ.എം റഷീദ്
New Update
i shihabudeen new year message

കായംകുളം: ത്യഗത്തിന്റെയും അർപ്പണബോധത്തിന്റെയും അനശ്വരസ്മരണകളാണ് ബലിപെരുന്നാളിന്‍റേത്. അള്ളാഹുവിന്റെ തൃപ്ത്തിക്കായി സകലതും സമർപ്പിക്കാൻ സന്നദ്ധരായ പ്രവാചകൻ ഇബ്രാഹിം നബി (അ സ)ന്റെയും കുടുംബത്തിന്റെയും അനശ്വര ചരിത്രം ബലിപെരുന്നാൾ പറഞ്ഞുതരുന്നു.

Advertisment

നാടുവാഴികൾ, നാഥൻമാരും ദൈവവുമാകുന്ന പുരാതന യുഗങ്ങളിൽ പ്രചകൾ, പടപ്പുകളും അടിമകളുമാകുന്ന ദയനീയതയിൽ നംറൂദ് എന്ന അഹങ്കാരിയായ രാജാവിന്റെ അധികാര ഗർവ്വിന് മുന്നിൽ അല്ലാഹുവിന്റെ പ്രീതിക്കായ് നിലകൊണ്ട പ്രവാചകൻ ഇബ്രാഹിം നബി (അ സ) ആകാശമുട്ടെ ആളികത്തുന്ന അഗ്നികുണ്ഡം ഒരുക്കി ജീവനോടെ വലിച്ചറിയാൻ ഒരുപെട്ട രാജാവിന് നെഞ്ചുറപ്പോടെ അല്ലാഹുവിലുള്ള വിശ്വാസത്തെ വിളിച്ചുപറഞ്ഞധീരനായ ഇബ്രാഹിം നബി (സ അ) വിശ്വാസികൾക്കെല്ലാം എന്നും ആവേശമാണ്.

ജീവിതത്തിന്റെ സായാഹനത്തിൽ തനിക്ക് ലഭിച്ച മകൻ ഇസ്മായിൽ (അ സ) അല്ലാഹുവിന്റെ പ്രീതിക്കായ് ബലി അറുക്കാൻ തയ്യാറായ ഇബ്രാഹിംമും ധീരതയോടെ ബലികല്ലിൽ അമർന്നു കിടന്ന പുത്രൻ ഇസ്മായിലും അണിയിച്ചൊരുക്കി പുത്രനെ ഭർത്താവിന്റെ കൈയിൽ ബലി അറുക്കാൻ കൊടുത്തയച്ച ഭാര്യ ഹാജറ ബീവി (റ)യും സമർപ്പണത്തിന്റെ നിതാന്ത ദർശനമത്ര.

മതമെന്നാൽ ത്യഗവും അർപ്പണവുമെന്ന മഹത് സന്ദേശം വിളിച്ചു പറയുന്ന ബലി പെരുന്നാൾ മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളാണെന്ന് ഉദ്ഘോഷിക്കുന്നു. സ്‌നേഹവും സഹോദര്യവുമാണ് അല്ലാഹുവിന്റെ പ്രീതിക്ക് അനുവർത്തിക്കേണ്ടതെന്ന മഹത് സന്ദേശമാകട്ടെ ഈ വർഷത്തെ ബലി പെരുന്നാൾ.

Advertisment