/sathyam/media/media_files/IFjDs2Kqsyg4ry9U8wk6.jpg)
ആലപ്പുഴ: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐഐടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ആലപ്പുഴ ഏവൂർ വടക്ക് എടയ്ക്കല്ലൂർ ശിവസദനത്തിൽ ദേവിക പിള്ള (21) യുടെ മരണത്തിലാണ് ദുരൂഹത ഏറെയുള്ളതായി ബന്ധുക്കൾ പറയുന്നത്.
ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ദേവികയെ കഴിഞ്ഞ തിങ്കളാഴ്ച ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ചിമ്മിനിയിലാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് സ്ഥാപന അധികാരികള്‍ അറിയിച്ചിരുന്നു.
പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്നുവെന്ന് കോളജ് അധികൃതർ വിശദീകരിച്ചിട്ടുണ്ട്.
ജീവനൊടുക്കാന്‍ തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടായിരിക്കാമെന്ന സംശയം അവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഖരഗ്പുർ പോലീസിൽ നിന്ന് ലഭിച്ച മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us