വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി

author-image
കെ. നാസര്‍
New Update
akgsma

ആലപ്പുഴ: വ്യാപാരമാന്ദ്യം മൂലം അടച്ച് പൂട്ടിയ വ്യാപാര സ്ഥാപന ഉടമകൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി ആവശ്യപ്പെട്ടു. ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാതിരെഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ അശാസ്ത്രിയമായ നടപടികളാണ് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര ക്ഷേമനിധിയിലേക്ക് പണം അടച്ചവർക്ക് കഴിഞ്ഞ ആറ് മാസമായി പെൻഷൻ പോലും വിതരണം ചെയ്തിട്ടില്ല അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ, സെക്രട്ടറിമാരായ എബി തോമസ്, കെ നാസർ, വേണു കൊപ്പാറ, എ എച്ച്.എം. ഹുസൈൻ, എം.പി. ഗുരു ദയാൽ, മുരുകേശൻ ചെങ്ങന്നൂർ ബാലൻ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. 

പൊതു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളായ വിദ്യാത്ഥികൾക്കുള്ള പുരസ്ക്കാരം ജനറൽ സെക്രട്ടറി നൽകി

Advertisment