കായംകുളം എംഎസ്എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ നിര്യാതനായി

New Update
obit damodaran potty

കായംകുളം: കായംകുളം എംഎസ്എം കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ നിര്യാതനായി. പി.എന്‍ ദാമോദരൻ പോറ്റിയെന്ന പോറ്റി സാർ പന്തളം എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപനായാണ് തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത്.

Advertisment

അക്കാലത്ത് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടിയ അദ്ധ്യാപകർ കുറവായിരുന്നു. പല കോളേജുകളിലും അദ്ധ്യാപകനായി ജോലി നോക്കിയ പോറ്റി സാർ, തന്റെ അടുത്ത കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി കായംകുളം എംഎസ്എം കോളേജിൽ അദ്ധ്യാപകനായി. 

കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനാണെങ്കിലും അലക്കി തേക്കാത്ത മുണ്ടും ഷർട്ടുമിട്ട് തന്റെ പഴഞ്ചൻ സൈക്കിളിൽ വരുന്ന പോറ്റിസാർ എല്ലാവർക്കും കൗതുകമായിരുന്നു. 

Advertisment