/sathyam/media/media_files/e3qZ4mvU9NEGTpOPNphd.jpg)
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രനുണ്ടായ മുന്നേറ്റത്തിൻ്റെ പേരിൽ സി.പി.എം കീഴ്ഘടകങ്ങളിൽ പൊട്ടിത്തെറി. തോട്ടപ്പള്ളിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. തോട്ടപ്പള്ളി എൽ.സി സെക്രട്ടറി എം.സോമനാണ് രാജിവച്ചത്.
എൽ.ഡി.എഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശത്തെ വിവിധ ബൂത്തുകളിൽ ശോഭ സുരേന്ദ്രൻ ഒന്നാമതെത്തിയത് ലോക്കൽ നേതൃത്വത്തിൻ്റെ വീഴ്ചയാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പത്തിൽ ഏഴ് ബൂത്തുകളിലും ശോഭയാണ് ലീഡ് ചെയ്തത്. രണ്ടെണ്ണത്തിൽ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം ആരിഫിന് മുന്നിലെത്താനായത്.
ഒരു ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.സി വേണുഗോപാൽ ഒന്നാമതെത്തി. ഇതാണ് വിവാദമായത്. മുമ്പ് വി.എസ് പക്ഷത്തിന് ഏറെ ശക്തിയുണ്ടായിരുന്ന സ്ഥലമാണ് തോട്ടപ്പള്ളി. ബ്രാഞ്ച്, ലോക്കൽ തലങ്ങളിൽ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾ നടക്കാനിരിക്കെയാണ് ലോക്കൽ സെക്രട്ടറി നാടകീയമായി രാജിക്കത്ത് നൽകിയത്.
28 ,29 ,30 തീയതികളിൽ നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറിയറ്റ് യോഗങ്ങളിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ യോഗങ്ങളിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us