/sathyam/media/media_files/GHMDeOR9Pl56ZlTEiUsx.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലാ റൈഫിൾ ക്ലബ്ബിൽ ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ് വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും .സബ് യൂത്ത്, യൂത്ത്, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, സീനിയർ മാസ്റ്റേഴ്സ് എന്നി വിഭാഗങ്ങളിൽ എഴുപതോളം ഷൂട്ടേഴ്സ് പങ്കെടുത്തു. 10m. എയർ റൈഫിൾ ഓപ്പൺ സൈറ്റ്, 10m. എയർ പിസ്റ്റോൾ, 10 m. പീപ്പ് സൈറ്റ് എയർ റൈഫിൾ, 25 m. സ്റ്റാൻഡേർഡ് പിസ്റ്റോൾ, 50. M. ഫയർ ആംസ് റൈഫിൾ (പ്രോൺ പൊസിഷൻ) എന്നി ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
ആലപ്പുഴ ജില്ല കളക്ടറും, റൈഫിൾ അസോസിയേഷൻ പ്രസിഡന്റുമായ അലക്സ് വർഗീസ് ഐഎഎസ് ഉത്ഘാടനം ചെയ്തു. ആക്ടിങ് വൈസ് പ്രസിഡന്റ് എ സി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. റൈഫിൾ അസോസിയേഷൻ സെക്രട്ടറിയും, കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ്.പ്രസിഡന്റുമായ കിരൺ മാർഷൽ, ജോയിൻ സെക്രട്ടറി ഡി കെ ഹാരീഷ്, ട്രഷറർ ഗോപാൽ ആചാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വി എസ് കണ്ണൻ, പി മഹാദേവൻ, എ സി വിനോദ്, കുമാർ, എസ്. ജോയ്, അവിറ തരകൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us