ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ നാഷണൽ ഡോക്ടർ ദിനവും അവാർഡ് സമർപ്പണവും ജൂലൈ ഒന്നിന് ആലപ്പുഴ വൈഎംസിഎ ഹാളില്‍. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം നിര്‍വ്വഹിക്കും

author-image
കെ. നാസര്‍
Updated On
New Update
doctors day celebration alappuzha

ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ നാഷണൽ ഡോക്ടർ ദിനാഘോഷവും സംസ്ഥാനത്തെ മികച്ച ഡോക്ടർ ഡോ. ഉമ്മൻ വർഗീസിനുള്ള അവാർഡ് സമർപ്പണവും ജുലൈ 1 ന് വൈകിട്ട് 5 ന് ആലപ്പുഴ വൈ.എം.സി.എ.ഹാളിൽ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

Advertisment

കാഴ്ചപരിമിതരായ നൂറ് കണക്കിന് ആളുകൾക്ക് പ്രത്യാശയുടെ പുലരി എന്ന പേരിൽ കാഴ്ച നൽകിയ ഡോഉമ്മൻ വർഗീസാണ് ഈ വർഷത്തെ അവാർഡ് അമ്പതിനായിരം രൂപയും ഫലകവും, പ്രശസ്തിപത്രവുമാണ് അവാർഡ്. ആരോഗ്യ രംഗത്തെ മികച്ച സേവനം കാഴ്ചവെച്ച ഡോ. ബി.ശിവശങ്കരൻ നായർ, ഡോ കെ. ഹരിപ്രസാദ്, ഡോ.ആർ.മണി കുമാർ, ഡോ. ഗിരിജ കുമാരി, ഡോ. കെ.രാധാകൃഷ്ണൻ, ഡോ. ഐ. മുഹമ്മദ് ഇസ്‌ലാഹ് എന്നിവരെയും ആദരിക്കും.

ഡോ. ബി. സി റോയി അനുസ്മരണവും, ഡോക്ടർ ദിനസന്ദേശവും ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ. എൻ. അരുൺ നിർവ്വഹിക്കും. സംസ്ഥാന വിവര അവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീം മുഖ്യ അതിഥിയായി പങ്കെടുക്കും.

കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി.പദ്മകുമാർ, ഐ.എം.എ. സ്റ്റേറ്റ് ജോ: സെക്രട്ടറി ഡോ. ബിജുനെൽസൻ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ഐ.എം.എ. ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ - മനീഷ് നായർ, ഡോ. ഷാലിമ കൈരളി, ഡോ ആർ മഥനമോഹനൻ നായർ 'ഹെൽത്ത് ഫോർ ആൾഫൗണ്ടേഷൻ സെക്രട്ടറി കെ. നാസർ, ചന്ദ്രദാസ് കേശവപിള്ള എന്നിവർ അറിയിച്ചു.

Advertisment