/sathyam/media/post_banners/VDIIL2VdRrNkOgNMWIQo.jpg)
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് - ജില്ലാ ഭരണകൂടം പി.എൻ പണിക്കർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വായിച്ചു വളരുക ക്വിസ് മത്സരം 2024 ജൂലൈ 13 ന് രാവിലെ 10 ന് ആലപ്പുഴ ഗവമ്മെൻ്റ് ഗേൾസ് എച്ച്.എസിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയുടെ സെൻ്റർ ഗവ ഗോൾ സ്എച്ച്.എസ്. ആണ്.
വായനയുടെ പ്രസക്തിയും ഗുണവും കുട്ടികളെ ബോധ്യപ്പെടുത്തുക, കുട്ടികളെ വായനയിലൂടെ വളരുവാനും ചിന്തിക്കുവാനും അതിലൂടെ അറിവ് നേടുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ദേശിയ വായന മാസാചരണത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ച ട്ടുള്ളത്. ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം സ്കൂൾ മേധാവിയുടെ കത്ത് മത്സരാർത്തികൾ കരുതണം.
ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് പ്രൈസ്, പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. വിവരങ്ങൾക്ക് 9745177599.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us