ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കെതിരെ യുക്തിബോധവും ശാസ്ത്രബോധവും വളർത്തി എടുക്കുവാൻ വിദ്യാത്ഥികൾ ശ്രമിക്കണമെന്ന് എച്ച്. സലാം എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം, പൊതു വിദ്യാഭ്യാസവകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച വായന മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രലോകത്തിൻ്റെ ഗതി മാറുന്നത് അനുസരിച്ച് വിദ്യാഭ്യാസ സിലബസിൽ തന്നെ മാറ്റം വേണ്ട കാലഘട്ടമാണ് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ സർജറിക്ക് പി.ജി.ചെയ്യുന്ന ഡോക്ടർ റോബോടിക്ക്സർജറി കൂടി പഠിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻജില്ലാ ചെയർമാൻ രവി പാലത്തിങ്കൾ അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിന് ഹരികുമാർ വാലേത്ത് നേതൃത്വം നൽകി. സ്ത്രീശാക്തീകരണ പ്രവർത്തനത്തിന് മികവ് പുലർത്തിയ ലേഖ കാവാലം, ചിത്രകാരി പദ്മശ്രീ ശിവകുമാർ എന്നിവരെ ആദരിച്ചു.
പ്രതാപൻ നാട്ടുവെളിച്ചം, കെ. നാസർ, രാജുപള്ളി പറമ്പിൽ , ഫിലിപ്പോസ് തത്തംപള്ളി , എം.ഇ..ഉത്തമ കുറുപ്പ്, വയലാർ ഗോപാലകൃഷ്ണൻ,സിനിമോൾ, ജോസഫ് മാരാരിക്കുളം, സുരേഷ് കാവാലം, ടോം ജോസഫ് ചമ്പകുളം, എന്നിവർ പ്രസംഗിച്ചു.
/sathyam/media/media_files/quiz-competetion-winners-alappuzha.jpg)
ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എ. അഭിനവ് കൃഷ്ണ എച്ച്.എസ്.എസ്. പറവൂർ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എസ്. ഹരിനാരായണൽ എം.ആർ.പി.എം.എച്ച്.എസ്.എസ്. കായംകുളം
ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം പറവൂർ ഗവണ്മെൻ്റ് എച്ച്. എസ് എസ് 9-ാം സ്റ്റാൻഡേർഡ് വിദ്യാത്ഥി അഭിനവ് കൃഷ്ണ, രണ്ടാം സ്ഥാനം കായംകുളം എൻ.ആർ.പി.എം.എച്ച്.എസ് 8 -ാം സ്റ്റാൻഡേർഡ് വിദ്യാത്ഥിഎസ്. ഹരി നാരായണൻ, മൂന്നാം സ്ഥാനം ഗവണ്മെൻ്റ് എച്ച്.എസ്.എസ്. 9-ാം ക്ലാസ് വിദ്യാത്ഥിആർ. ഗൗരി എന്നിവര്‍ കരസ്ഥമാക്കി. ജില്ലയിലെ 80 സ്ക്കൂളുകളിൽ നിന്നായി 142 വിദ്യാത്ഥികൾ പങ്കെടുത്തു.