/sathyam/media/media_files/CqpWA7zNy74ph8JGSQUR.jpg)
കായംകുളം: ചൈൽഡ് കെയർ ആൻഡ് വെൽഫയർ ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും കായംകുളം കിറ്റ് ഇംഗ്ലീഷ് സ്‌കൂളും സംയുക്തമായി ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. നാളെ രാവിലെ 10 മണി മുതൽ കിറ്റ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന സെമിനാറിൽ മാവേലിക്കര ജില്ലാ ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം വിദഗ്ദ്ധൻ ഡോ. ശ്രീപ്രസാദ് ക്ലാസ്സ് നയിക്കും. കുട്ടികളും മഴക്കാല രോഗങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും.
\മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ഹോമിയോ ഫിസിഷ്യൻ ഡോ. അബ്ദുൽ സലാമിന്റെ വീഡിയോ പ്രദർശനവും ആരോഗ്യ സെമിനാറിന്റെ ഭാഗമായി സംഘടിപ്പിക്കും. സ്കൂൾ ചെയർമാൻ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിക്കും.
കിറ്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സമീം. എം.എസ്, പി.റ്റി.എ പ്രസിഡന്റ് അസ്‌ലം, ചൈൽഡ് കെയർ ആൻഡ് വെൽഫയർ ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ ചെയർപേഴ്സണും സൈക്കോളജിസ്റ്റുമായ സുനിത സി.എസ്, സി.സി.ഡബ്യു.ഒ ജില്ലാ ട്രഷറർ റിയാസ് പുലരിയിൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ എസ് തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us