പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യവുമായി വാടക്കൽ അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്ക്കൂളില്‍ സ്പെഷ്യൽ അസംബ്ലിയും, വിളംബര ജാഥയും സംഘടിപ്പിച്ചു

author-image
കെ. നാസര്‍
New Update
olympic deepasikha

ആലപ്പുഴ: പാരീസ് ഒളിമ്പിക്സിനു വാടക്കൽ അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശമായ പ്രതിജ്ഞ ചൊല്ലി സ്പെഷ്യൽ അസംബ്ലിയും, വിളംബര ജാഥയും സംഘടിപ്പിച്ചു.

Advertisment

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. ജി വിഷ്ണു ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് ഒളിമ്പിക് വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പിക് വളയങ്ങളുടെ കളറുകളിൽ ഉള്ള ജേഴ്സി അണിഞ്ഞ വിദ്യാർത്ഥിനികൾ എസ് പി സി ബാന്റിൻറെ അകമ്പടിയോടെ നടത്തിയ വർണ്ണശബളമായ വിളംബര ജാഥ നാടിന് കൗതുകമായി.

വാർഡ് മെമ്പർ സാജൻ എബ്രഹാം, പുന്നപ്ര എസ് ഐ റിയാസ്, എസ് പി സി ഡി ഐ അനസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ എം രഞ്ജിത്ത്, സീനിയർ അസിസ്റ്റൻറ് ശ്രീകുമാർ ടി. എൻ, എസ് പി സി ചാർജ് വഹിക്കുന്ന കായികാധ്യാപിക ശാന്തി ടീച്ചർ, അധ്യാപകരായ മേരി സെൽമ, പുഷ്പലത, ഇന്ദു പ്രദീപ്, ഷൈനമ്മ, അലോഷ്യസ്, ഡോ. ജയ വിജയൻ, ആശാ ദേവി, സനുഷ, മനോജ് എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. പുന്നപ്ര പോലീസിന്റെ എസ്കോർട്ടിങ് വിളംബര ജാഥയുടെ പ്രൗഡിക്ക് മോടി കൂട്ടി.

Advertisment