New Update
/sathyam/media/media_files/WtPqSuaN5BYvPeXDOge2.jpg)
ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മൂന്ന് കോടി രൂപയുടെ സമ്മാനപദ്ധതിയുമായി ആരംഭിക്കുന്ന ഓണം സ്വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച (7-8-24 ) മുല്ലക്കൽ പാലത്ര ഫാഷൻ ജുവലറിക്ക് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
Advertisment
വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം എ.കെ.ജി.എസ്.എം.എ. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര നിർവ്വഹിക്കും, ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സബിൽ രാജ്, എ.കെ.ജി എസ്.എം.എ ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, സെക്രട്ടറി വർഗീസ് വല്യക്കാൻ, ട്രഷറർ എബി തോമസ് എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us