ആലപ്പുഴ: സ്വർണ്ണ വ്യാപാര മേഖലയിൽ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പ്രതിപക്ഷനേതാവിൻ്റെ വെളിപ്പെടുത്തൽ ഈ മേഖലയിലെ കോർപ്പേറ്റ്‌വ്യാപാരികളെ സഹായിക്കാനുള്ളതാണന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച ഓണം സ്വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്ഥാനത്തിന് ഫണ്ട് സമാഹരണം നടത്തുന്ന പ്രതിപക്ഷ നേതാവ് കൊച്ചു കച്ചവടക്കാരുടെ നിലനില്പ് നോക്കുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. വയനാട് ദുരിദാശ്വാസ ഫണ്ട് സമാഹരണം സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാവർക്കിംഗ് പ്രസിഡൻ്റ് വേണുനാഥ് കൊപ്പാറയിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
വർഗീസ് വല്ലാക്കൻ, എബി തോമസ്, ആർ.മോഹൻ, കെ. നാസർ എം.പി. ഗുരു ദയാൽ, മുരുക ഷാജി, വിവേക് ഗാഡ്ഗെ, കെ.എസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.