New Update
/sathyam/media/media_files/91hKRdv68uxdM8bOd9Ar.jpg)
ആലപ്പുഴ: അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ (എ.പി.സി.സി.എം) ആഭിമുഖ്യത്തിൽ നടന്ന യുവ ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമായ 'ഫ്യൂച്ചുറ പൾമണോളജിക്ക ' യിൽ മികച്ച കേസ് അവതരണത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. റജ അഷ്ജാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Advertisment
ശ്വാസകോശത്തിൽ അത്യപൂർവ്വമായി മാത്രം കണ്ടുവരുന്ന റാബ്ഡോ മയോ നാർക്കോമ എന്നയിനം മുഴ കണ്ടെത്തി അവതരിപ്പിച്ചതിനാണ് സമ്മാനം. ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി.ജയപ്രകാശിൻ്റെ നേതൃത്വത്തിലാണ് രോഗനിർണ്ണയം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us