Advertisment

ആലപ്പുഴ നഗരത്തിലെ ജുവലറി കവർച്ച; പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. വ്യാപാരികൾ ആശങ്കയിൽ

മുല്ലക്കയിലെ പ്രധാന വീഥിയിൽ നിന്നുള്ള ഇടറോഡുകളിൽ രാത്രികാലങ്ങളിൽ തെരുവു വിളക്ക് പോലും കത്തുന്നില്ല. അമ്മൻ കോവിൽസ്ട്രീറ്റിലും, മുത്താരൻ കോവിൽ സ്ട്രീറ്റിലും, നിരവധി ആഭരണ ശാലകളും സ്വർണ്ണ പണിക്കാരുടെ സ്ഥാപനങ്ങളും ഉണ്ട്. കൂടുതൽ സ്ഥാപനങ്ങളും ഓടിട്ട പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

author-image
കെ. നാസര്‍
New Update
jewellery theft attempt

ആലപ്പുഴ: ആലപ്പുഴയുടെ ഗോൾഡൻ സ്ട്രീറ്റായ മുല്ലക്കൽ ഗുരുജുവലറിയിൽ മോഷണം നടന്നിട്ട് ഒരാഴ്ചയായിട്ടും പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയാതെ പോലീസ് ഇത് മൂലം മുല്ലക്കൽ സ്വർണ്ണവ്യാപാരം ചെയ്യുന്ന വ്യാപാരികൾ ആശങ്കയിലാണ്.

Advertisment

കൂടുതൽ സ്വർണ്ണവ്യാപാരസ്ഥാപനങ്ങളും ഓടിട്ട കടയിലാണ് പ്രവർത്തിക്കുന്നത്. ഏറ്റവും വലിയ മൂല്യമുള്ള ആഭരണ ശാലകൾക്ക് സുരക്ഷിതത്വം ഒരുക്കേണ്ട പോലീസ് രാത്രികാലങ്ങളിലുള്ള നൈറ്റ് പെട്രോളിങ്ങ് വേണ്ടത്ര രീതിയിൽ നടത്തുന്നില്ല. 

മുല്ലക്കയിലെ പ്രധാന വീഥിയിൽ നിന്നുള്ള ഇടറോഡുകളിൽ രാത്രികാലങ്ങളിൽ തെരുവു വിളക്ക് പോലും കത്തുന്നില്ല. അമ്മൻ കോവിൽസ്ട്രീറ്റിലും, മുത്താരൻ കോവിൽ സ്ട്രീറ്റിലും, നിരവധി ആഭരണ ശാലകളും സ്വർണ്ണ പണിക്കാരുടെ സ്ഥാപനങ്ങളും ഉണ്ട്. കൂടുതൽ സ്ഥാപനങ്ങളും ഓടിട്ട പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ഈ പ്രദേശങ്ങൾ ഉൾപ്പെടെ നേരത്തെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത് മൂലം മുല്ലക്കൽ പ്രദേശത്ത് സുരക്ഷിതത്വം ഒരുക്കിയിരുന്നു. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് ക്യാമറകൾ മാറ്റിയിരുന്നു. ഇത് പിന്നീട് പുനസ്ഥാപിക്കുവാൻ പോലീസ് നടപടി സ്വീകരിക്കാത്തതിൽ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

മുല്ലക്കൽ അമ്മൻകോവിൽ സ്ട്രീറ്റിലുള്ള സംഗീത ജുവലറി മോഷണവു മായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ പോലീസ് ചീഫിൻ്റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ച് വ്യാപാരികൾ സ്ഥാപിച്ചതാണ് ക്യാമറകൾ. ഗുരുജുവലറി മോഷണം സംബന്ധിച്ച് ഉന്നതതലസംഘം അന്വേഷിക്കണമെന്നും പ്രതികളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, ജില്ലാ ഭാരവാഹികളായ വർഗീസ് വല്യാക്കൻ, എബി തോമസ് അലീന, കെ.നാസർ, മുരുക ഷാജി, വിവേക് ഗാഡ്ഗെ എന്നിവർ പ്രസംഗിച്ചു.

Advertisment