വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കൈചൂണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വാന്ത്വനം പരിപാടിക്ക് തുടക്കമായി

author-image
കെ. നാസര്‍
New Update
alappuzha vyapari vyavasai santhvanam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കൈ ചൂണ്ടി യൂണിറ്റ് സ്വാന്തനം പരിപാടി ഓൾ കേരള ഗോൾഡ്ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ കൈചൂണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ മരിച്ചാൽ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും, അപകടം സംഭവിച്ചും രോഗബാധിതനായി കട തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ അടിയന്തിരസഹായമായി 25000 രൂപ നൽകുന്ന സ്വാന്തനം പരിപാടിക്ക് തുടക്കമായി. 

Advertisment

roy palathra speech

വയനാടദുരിതബാധിതരെ സഹായിക്കാൻ ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഈ പ്രാവശ്യത്തെ ഓണാഘോഷം മാനസിക വെല്ലുവിളി നേരിടുന്നവരുമായി മരിയാദാമിൽ ആഘോഷിച്ചു.

പ്രസിഡൻ്റ് ടിപ് ടോപ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു. എബി തോമസ് അലീന, കോ-ഓർഡിനേറ്റർ ലക്ഷ്മി, അനീസ് അൻസാരി, സംഗീത, സെലീം എന്നിവർ പ്രസംഗിച്ചു.

Advertisment