/sathyam/media/media_files/hqpT5e2hkibLFych9ity.jpg)
ആലപ്പുഴ: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ജില്ലാ ബ്രാഞ്ചിൻ്റെയും അത്ലറ്റിക്കോഡി ആലപ്പിയുടെയും ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ ലോക ഹൃദയ ദിനമായ സെപ്റ്റബർ 29 ന് രാവിലെ 7ന് ബീച്ചിൽ കൂട്ടനടത്തവും, ഐ.എം.എ. ഹാളിൽ ഹൃദയ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാ നം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിക്കും.
ഡോ - മനീഷ് നായർ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ഹൃദരോഗവിദഗ്ദൻ ഡോ. തോമസ് മാത്യു ഹൃദയ ദിന സന്ദേശം നൽകും.
കൊല്ലം ഗവണ്മെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ, ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ. എൻ. അരുൺ, ഡോ. കെ.എസ്. മനോജ് മുൻ എം.പി, ഹൃദരോഗവിദഗ്ദൻ ഡോ കെ.എസ്. മോഹൻ, ആലപ്പുഴ ഗവന്മെൻ്റ് മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രൊഫ: ഡോ. പി.എസ്. ഷാജഹാൻ, ഐ.എം.എ. ഭാരവാഹികളായ ഡോ - ആർ. മദനമോഹനൻ നായർ, ഡോ. കെ.കൃഷ്ണകുമാർ, ഡോ. എച്ച് .ഷാജഹാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഉപാദ്ധ്യക്ഷൻ വി.ജി. വിഷ്ണു, അത്ലറ്റിക്കോ ഡി ആലപ്പി പ്രസിഡൻ്റ് അഡ്വ - കുര്യൻ ജയിംസ്, സെക്രട്ടറി ദീപക് ദിനേഷ്, യൂജിൻ ജോർജജ്, സി.ടി. സോജി, ഡോ - എസ്. രൂപേഷ് എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us