ആധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കണം: ജി സുധാകരൻ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
g sudhakaran ima

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ജില്ലാ ബ്രാഞ്ചിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഐ.എം.എ. നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. അലക്സ് ഫ്രാങ്കളിൻ. മുൻ നാഷണൽ പ്രസിഡൻ്റ് പദ്മശീ ഡോ മാർത്താണ്‌ഡപിള്ള, സംസ്ഥാന പ്രസിഡൻ്റ് ഡോ . ജോസഫ് ബെനവൻ, ഡോ. എൻ. അരുൺ, ഡോ മനീഷ് നായർ,ഡോ - ഉമ്മൻ വർഗീസ്, 'ഡോ. എച്ച്. ഷാജഹാൻ ഡോ .കെ.കൃഷ്ണകുമാർ എന്നിവർ സമീപം

ആലപ്പുഴ: ആരോഗ്യ മേഖലയിലെ ആധുനിക ചികിത്സ സൗകര്യങ്ങൾ സാധാരണ കാർക്കും ലഭ്യമാക്കണമെന്ന് മുൻ മന്ത്രി ജി സുധാകരൻ കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളോട് ആവശ്യപ്പെട്ടു. 

Advertisment

ഐഎംഎ ആലപ്പുഴ ജില്ലാ ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ചികിത്സ ചെലവ് ഗണ്യമായി കുറക്കണം എന്നാൽ മാത്രമെ സാധാരണ കാർക്ക് ഗുണം കിട്ടുകയുള്ളൂ. എന്നും അദ്ദേഹം പറഞ്ഞു.

ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോസഫ് ബെനവൻ സ്ഥാനാരോഹണ ചടങ്ങ് നിർവ്വഹിച്ചു. ഐഎംഎമുൻ നാഷണൽ പ്രസിഡൻ്റ് ഡോ. മാർത്താണ്‌ഡപിള്ള പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തു. 

dr. n arun dr. kp deepa

ഐ.എം.എ.ആലപ്പുഴ ജില്ലാ ബ്രാഞ്ച് ഭാരവാഹികൾ: ഡോ. എൻ. അരുൺ പ്രസിഡൻ്റ്, ഡോ. കെ.പി. ദീപ സെക്രട്ടറി

ഐഎംഎ നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. അലക്സ് ഫ്രാങ്കളിൻ, ഡോ. ഉമ്മൻ വർഗീസ്, ഡോ. എ.പി. മുഹമ്മദ്, ഡോ. ആർ മദനമോഹനൻ നായർ, ഡോ. മനീഷ് നായർ, ഡോ ഷാലിമ കൈരളി എന്നിവർ പ്രസംഗിച്ചു. 

പുതിയ ഭാരവാഹികളായി ഡോ. എൻ അരുൺ (പ്രസിഡൻ്റ്), ഡോ. എച്ച് ഷാജഹാൻ, ഡോ. ഉണ്ണികൃഷ്ണൻ കർത്ത, (വൈസ് പ്രസിഡന്‍റുമാര്‍),  ഡോ. കെ.പി. ദീപ സാഗർ (ജനറൽ സെക്രട്ടറി), ഡോ. രതീഷ്, ഡോ. സ്നേഹ നായർ (സെക്രട്ടറിമാർ), ഡോ. ആർ.എം. പൈ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment