ആലപ്പുഴയില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അപലപിച്ചു

author-image
കെ. നാസര്‍
New Update
IMA

ആലപ്പുഴ: ഡോ. അഞ്ചു, ഡോ. അരുൺ എന്നിവർക്ക് നേരെ രണ്ടു ദിവസം മുൻപുണ്ടായ ഹീനമായ ആക്രമണത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആലപ്പുഴ ജില്ലാ ഘടകവും ആലപ്പുഴ ശാഖയും സംയുക്ത പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. 

Advertisment

ഡോ. അഞ്ചുവിനെ അക്രമി പിന്നിൽ നിന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും രക്ഷിക്കാനെത്തിയ ഡോ. അരുണിനെ അക്രമിക്കുകയുമായിരുന്നു. 

ഡോക്ടർമാരുടെ ജീവനുനേരെയുണ്ടായ ബോധപൂർവമായ ഈ ശ്രമം ഒരു ക്രിമിനൽ പ്രവൃത്തി മാത്രമല്ല, മെഡിക്കൽ സമൂഹത്തിന് എതിരായിട്ടുള്ള ആക്രമണം കൂടിയാണ്. ഈ ഹീനപ്രവർത്തിയെ ഐഎംഎ ശക്തമായ ഭാഷയിൽ അപലപിച്ചു.

ഈ കുറ്റകൃത്യത്തിൻറെ ഗൗരവം അവഗണിക്കാനാവുന്നതല്ല. പോലീസ് ഉടനടി സമഗ്രമായ അന്വേഷണം നടത്തി ഈ ആക്രമണത്തിന് പിന്നിലുള്ള ഗൂഢോദ്ദേശ്യവും ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന് ഐഎംഎ ആവശ്യപ്പെട്ടു.

സംസ്ഥാനത്തുടനീളമുള്ള ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisment