'അമ്മയോടൊപ്പം'; കൃഷ്ണ ട്രസ്റ്റ് അഞ്ച് വയസിൽ താഴെയുള്ള കുട്ടിക്കും അമ്മയ്ക്കുമായി ഓണ്‍ലൈന്‍ മല്‍സരം സംഘടിപ്പിക്കുന്നു

author-image
കെ. നാസര്‍
New Update
ammayodoppam

ആലപ്പുഴ: കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കിഡ് ഷോയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി അഞ്ച് വയസിൽ താഴെയുള്ള കുട്ടിയും അമ്മയ്ക്കുമായി ഓണ്‍ലൈന്‍ മല്‍സരം നടത്തുന്നു. 

Advertisment

കുട്ടിയുടെയും അമ്മയുടെയും രസകരമായ രണ്ട് മിനിറ്റിനു താഴെയുള്ള ഭാവാഭിനയത്തിൻ്റെ വീഡിയോ പങ്ക് വെക്കുന്നവരില്‍ നിന്നും വിജയികൾക്ക് രാജഗിരി ഗ്രൂപ്പിൻ്റെ ലളിതാബിക മെമ്മോറിയൽ അവാർഡ് ആയി 5000, 3000, 2000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും, മമെൻ്റോയും സമ്മാനമായി നൽകും. 

സിനിമ സീരിയൽ നടി ദേവി ചന്ദന പരിപാടിയില്‍ പങ്കെടുക്കുന്നു. ഒക്ടോബർ 20 ന് മുമ്പ് വീഡിയോ അയക്കേണ്ടതാണ്. വിവരങ്ങൾക്ക് - 9447134462.

Advertisment