ആലപ്പുഴ വനിതാ ശിശു ആശുപത്രിയുടെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും  സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യ ദിനാചരണം നടത്തി

author-image
കെ. നാസര്‍
New Update
manasikarogya dinacharanam

വനിതശിശു ആശുപത്രിയും, ഐ.എം.എ. യും ചേർന്ന് നടത്തിയ മാനസിക ആരോഗ്യ ദിനാചരണ പരിപാടി ഐ.എം.എ.ആലപ്പുഴ ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് എൻ. അരുൺ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

ആലപ്പുഴ: മാനസിക ആരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ വനിതാ ശിശു ആശുപത്രിയുടെയും ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാനസിക ആരോഗ്യ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.

Advertisment

പരിപാടി ആശുപത്രി സൂപ്രണ്ട് ഡോ: കെ.കെ.ദീപ്തി ഉത്ഘാടനം നിർവഹിച്ചു. ഐ.എം.എ.ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ. എൻ. അരുൺ  അധ്യക്ഷത വഹിച്ചു. 

ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്. ശ്യാമ മോൾഐ.എം.എ. ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി കെ.പി.ദീപ ഡോ. ബീന കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, ഡോ. സുൻ ജിത്, നഴ്സിംഗ് സൂപ്രണ്ട് നിർമ്മല അഗസ്റ്റിൻ, ഡോ:മനീഷ് നായർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എസ്. ശ്രുതി എന്നിവർ പ്രസംഗിച്ചു.

Advertisment