New Update
/sathyam/media/media_files/2024/10/22/9VLO4L8HGg66AuxRvdsh.jpg)
ആലപ്പുഴ: ശിശുദിന ആഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ശിശുദിനറാലിക്ക് നേതൃത്വം നൽകുന്ന കുട്ടികളുടെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ തിരെഞ്ഞെടുക്കാനുള്ള ജില്ലാതല പ്രസംഗ മത്സരം 24ന് രാവിലെ 10 ന് ആലപ്പുഴ ടൗൺഹാളിന് സമീപമുള്ള ജൻഡർ പാർക്കിൽ വെച്ച് നടക്കുമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ അറിയിച്ചു.
Advertisment
എൽ.പി, യു.പി, ഹൈസ്കൂൾ തലത്തിൽ നടത്തുന്ന പ്രസംഗമത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വിദ്യാത്ഥിയായിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി.
ജില്ലാതല പ്രസംഗ മത്സര വിജയികൾ 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല പ്രസംഗമത്സര പരിശീലനത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് - 88910 10637.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us