ശിശുദിനാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വർണ്ണോത്സവത്തിൻ്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തുന്ന വിവിധ മത്സരങ്ങള്‍ നവംബര്‍ 7 ന് ആരംഭിക്കും

author-image
കെ. നാസര്‍
New Update
varnolsavam alappuzha district

ആലപ്പുഴ: ശിശുദിന ആഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വർണ്ണോത്സവത്തിൻ്റെ ഭാഗമായി വിവിധ മത്സരങ്ങൾ നവംബർ 7 ന് രാവിലെ 10 ന് ആലപ്പുഴ ടൗൺഹാളിന് സമീപമുള്ള ജെൻഡർ പാർക്കിലും, ജവഹർ ബാലഭവനിലും വെച്ച് നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു.

Advertisment

എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കഥാരചന, കവിതാരചന, ഉപന്യാസം, ചിത്രരചന, ലളിതഗാനം, ദേശഭക്തി ഗാനം (ഗ്രൂപ്പ്), ക്വിസ് എന്നീ മത്സരങ്ങളും നേഴ്സറി & അംഗൻവാടി കുട്ടികൾക്ക് ആക്ഷൻ സോംങ്, നിറച്ചാർത്ത്, കഥപറച്ചിൽ എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. വിവരങ്ങൾക്ക് - 8891010637.

Advertisment