/sathyam/media/media_files/pQQ4tGx3u4hKVIDebsNA.webp)
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന ആരതിയുടേയും ശ്യാം ജി ചന്ദ്രന്റേയും പ്രണയ വിവാഹമായിരുന്നുവെന്ന് പൊലീസ്. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു മക്കളുമൊത്തു മാറിത്താമസിച്ചിരുന്ന പട്ടണക്കാട് വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപിന്റെയും ബാലാമണിയുടെയും മകള്‍ ആരതി, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു ശ്യാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കു പോയ യുവതിയെ ആളൊഴിഞ്ഞ വഴിയില്‍ കാത്തുനിന്നു ഭര്‍ത്താവ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും മണിക്കൂറുകള്‍ക്കകം യുവതി മരണത്തിനു കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us