അമ്മയോടൊപ്പം ലളിതം സുന്ദരം; ടാലന്‍റ് ഷോയില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27

author-image
കെ. നാസര്‍
New Update
ammayodoppam

ആലപ്പുഴ: അഞ്ച് വയസില്‍ താഴെയുള്ള കുട്ടിക്കും അമ്മയ്ക്കുമായി സംഘടിപ്പിക്കുന്ന അമ്മയോടൊപ്പം ലളിതം സുന്ദരം ടാലൻ്റ് ഷോയിൽ പങ്കെടുക്കുവാനുള്ള അവസാനതിയതി 27 വൈകിട്ട് 5 ന് അവസാനിക്കും. സിനിമ-സീരിയൽ താരം ദേവിചന്ദന വിജയികളെ പ്രഖ്യാപിക്കും. 

Advertisment

കൃഷ് ട്രസ്റ്റും, ലളിതാംബിക ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ വിജയികൾക്ക് സിനിമ നടൻ മോഹൻലാലിൻ്റെ കയ്യൊപ്പോടെയുള്ള പുരസ്ക്കാരവും രാജഗിരി ഗ്രൂപ്പ് നൽകുന്ന ക്യാഷ് പ്രൈസും സമ്മാനമായി നൽകും.

അഞ്ച് വയസിൽ താഴെയുള്ള കുട്ടിയോടൊപ്പം അമ്മ ചിലവഴിക്കുന്ന അനർഹ നിമിഷങ്ങളുടെ വീഡിയോ പങ്കവയ്ക്കുന്നവരി‍ല്‍ നിന്നാണ് മത്സര വിജയിയെ കണ്ടെത്തുന്നത്. വിവരങ്ങൾക്ക് 9447134462.

Advertisment