Advertisment

കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനവും ഭരണഭാഷാ വാരവും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു

author-image
ഇ.എം റഷീദ്
New Update
kerala piravi dinam

കായംകുളം: നഗരസഭയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനവും ഭരണഭാഷാവാരവും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് വെള്ളിയാഴ്ച രണ്ട്  മണിക്ക് ഗവ. ബോയ്സ് ഹയർ സെക്കൻറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്  അഡ്വ. യു. പ്രതിഭ എം എൽ എ ഉദ്ഘാടനം ചെയ്യും.

Advertisment

സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി സെമിനാർ നയിക്കും. വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.

നഗരസഭ വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പാർലമെൻററി പാർടി നേതാക്കൾ, നഗരസഭ കൗൺസിലർമാർ, സ്കൂൾ പി ടി എ പ്രസിഡൻറ് ബിജുസൂര്യാസ്, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ ആശംസ അർപ്പിക്കുമെന്ന് ചെയർപേഴ്സൺ പി. ശശികല അറിയിച്ചു.

Advertisment