/sathyam/media/media_files/2024/11/15/jz3R3gdzgQbcZTbhSCYy.jpg)
ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലി വര്‍ണാഭമായി. ജില്ലാ പോലീസ് ചീഫ് എം.പി.മോഹനചന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി. എബ്രഹാം റാലി ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ, പ്രസിഡൻ്റ് ആരോൺ എസ്. ജോൺ, എസ്. ചാരുലത, ഫൈഫാ റാഷിദ് എന്നിവർ അഭിവാദ്യം സ്വീകരിച്ച് നീങ്ങിയ റാലി ജില്ലാ കോടതി പാലം കടന്ന് മുല്ലക്കൽ ഇരുമ്പ് പാലം കയറി ജവഹർ ബാലഭവനിൽ സമാപിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നിവേദ്യ ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആരോൺ എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. എസ്. ചാരുലത ഫൈഫ റാഷിദ്,രാമൻ ആർ.നായർ, എന്നിവർ പ്രസംഗിച്ചു.
എച്ച്. സലാം എം.എൽ.എ. ശിശുദിന സന്ദേശം നൽകി. നെഹ്റുവിൻ്റെ 136 -ാമത് ജന്മദിന കേക്ക് കുട്ടി നേതാക്കള്‍ മുറിച്ച് ആഘോഷിച്ചു. വിവിധ മേഖലയിൽ പ്രാഗ്ൽഭ്യം തെളിയിച്ച വേഗ റാണി ശ്രേയ, ആൻമരിയ, അഭിനവ് ശ്രീറാം എന്നിവരെ ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ആദരിച്ചു.
സമ്മാനദാനം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ നിർവ്വഹിച്ചു. റാലിക്ക് ശിശുക്ഷേമസമിതി ഭാരവാഹികളായ കെ.ഡി. ഉദയപ്പൻ, കെ.പി. പ്രതാപൻ, കെ. നാസർ, സി. ശ്രീലേഖ, നസീർ പുന്നക്കൽ, ടി.എ. നവാസ്, ആർ. ഭാസക്കരൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us