അമ്പലപ്പുഴ: വ്യാജ 916 ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണം കടകളിൽ വില്പനക്ക് വരുന്നത് കരുതിയിരിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ സ്വർണ്ണാഭരണ ശാലയിൽ വില്പനക്കായി കൊണ്ട് വന്ന സ്വർണ്ണം വ്യാപാരി വിലക്ക് എടുത്ത് പരിശോധിച്ചപ്പോൾ വ്യാജ സ്വർണ്ണമായിരുന്നു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വില്പനക്ക് എത്തിയത് ഫോട്ടോയിൽ കാണുന്ന ആളാണ്. കാസർകോട് കാഞ്ഞങ്ങാടും ഇതേ ആളാണ് സ്വർണ്ണം വില്പനക്ക് എത്തിച്ചത്. ലോട്ടസ് എന്ന പേരിലുള്ള ചെയിനാണ് വില്പനക്ക് കൊണ്ട് വന്നത്.
വ്യാപാരികൾ വ്യാജ സ്വർണ്ണം വിൽക്കാൻ വരുന്നവരെ പോലീസിൽ അറിയിക്കണം. വ്യാജ സ്വർണ്ണം വിൽക്കാൻ വന്ന വ്യക്തിയുടെ സി.സി.ടി.വി ദൃശ്യം പോലീസിന് കൈമാറും.
അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജ സ്വർണ്ണം വിപണിയിലെത്തിക്കാൻ പ്രത്യേക റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കലും സെക്രട്ടറി കെ. നാസറും അറിയിച്ചു.