Advertisment

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 28, 29, 30, ഡിസംബർ 2, 3 തീയതികളിൽ കായംകുളത്ത്

author-image
ഇ.എം റഷീദ്
New Update
alappuzha revenue district youth festival

ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കായംകുളം നഗരത്തിലെ വിവിധ സ്കൂളുകളിൽ നടക്കും. കലോത്സവ രജിസ്ട്രേഷൻ 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവൺമെൻറ് ബോയിസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

Advertisment

28 ന് ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ രചന മത്സരങ്ങളും, 29 മുതൽ കായംകുളം നഗരത്തിലെ വിവിധ സ്കൂളുകളിലെ 13 വേദികളിലായി വിവിധ മത്സരങ്ങൾ ആരംഭിക്കും.

മുഖ്യവേദിയായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മറ്റു വേദികളായ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ബി.എഡ് സെൻറർ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ, എസ് എൻ വിദ്യാപീഠം, കായംകുളം ഗവൺമെൻറ് യു.പി സ്കൂൾ, കായംകുളം എൽ.പി.എസ്, ഓട്ടിസം സെൻറർ, ബിആർസി ഹാൾ എന്നിവിടങ്ങളിലാണ് നാല് ദിവസമായി നടക്കുന്ന കലയുടെ മാമാങ്കം അരങ്ങേറുന്നത്.

alappuzha revenue district youth festival-2

29, 30 മുതൽ ഡിസംബർ 2, 3 വരെ നാല് ദിവസങ്ങളിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ആഹാരം 3000 ത്തോളം പേർക്ക്  ഓരോ ദിവസവും തയ്യാറാക്കി കൊടുക്കുന്നത് കായംകുളം എസ്എൻ വിദ്യാപീഠം ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ്. കലാമേളയ്ക്ക് ആകെ 316 ഇനങ്ങളിലായിട്ട് ആറായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ കായംകുളം എംഎൽഎ അഡ്വ: യു പ്രതിഭ, നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ നവാസ് മുണ്ടകത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കേശുനാഥ്, കൗൺസിലർ മാരായ റെജി, എ പി ഷാജഹാൻ, ആലപ്പുഴ ഡിഡിഇ ഇ.എസ് ശ്രീലത, സബ് കമ്മിറ്റി കൺവീനർമാരായ മെഹറലി അമാൻ, ഗോപികൃഷ്ണൻ, ഉദയകുമാർ, ബീന, റംലത്ത്, ഷാജു വി എം രാജ്, അധ്യാപക സംഘടന നേതാക്കളായ ഐ ഹുസൈൻ, അശോക് കുമാർ, അനസ് എം അഷ്‌റഫ്‌, എ മുജീബ്, വി. അനിൽ ബോസ്, ശ്രീകുമാർ എസ് എന്നിവർ പങ്കെടുത്തു.

Advertisment