ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലിൻ്റ് സ്മാരക ബാലചിത്രരചന ജില്ലാതല മത്സരം 7 ന് രാവിലെ 9.30 ന് ആലപ്പുഴ ജൻഡർ പാർക്കിൽ വെച്ച് നടത്തും.
രണ്ട് മണിക്കൂറാണ് സമയം രാവിലെ 9 ന് രജിസ്ട്രഷൻ ആരംഭിക്കും. ജനറൽ ഗ്രൂപ്പ് പച്ച 5 മുതൽ 8 വയസ്സ്, വെള്ള - പ്രായം ( 9-12 ), നീല - പ്രായം (13 -16), ചുവപ്പ് - പ്രായം (11-18), പ്രത്യേക ശേഷി വിഭാഗത്തിൽ മഞ്ഞ, ചുവപ്പ് ഗ്രൂപ്പിൽ ഓരോ ഗ്രൂപ്പിലും ഒന്നിലധികം ഭിന്നശേഷി വിദ്യാത്ഥികൾ ഉണ്ടെങ്കിൽ മാനസി വെല്ലുവിളി നേരിടുന്ന വിദ്യാത്ഥികൾ, കാഴ്ചപരിമിതർ , സംസാരശേഷിയും, കേൾവി കുറവും നേരിടുന്നവർക്ക് നാല് ഉപഗ്രൂപ്പുകളായി തിരിച്ച് മത്സരം സംഘടിപ്പിക്കും.
രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന മത്സരവും ഇതോടൊപ്പം സംഘടിപ്പിക്കും. ഒരു വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാത്ഥികൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം.
ചിത്രങ്ങൾ വരക്കുന്നതിനുള്ള പേപ്പർ സംഘാടകർ നൽകും, വരക്കാനുള്ള സാമഗ്രികൾ മത്സരാത്ഥികൾ കൊണ്ടുവരണം. ജലഛായം /എണ്ണഛായം, പെൻസിൽ എന്നിവ ഉപയോഗിക്കാം.
ജില്ലകളിലെ ഒരോ വിഭാഗത്തിലും ആദ്യഅഞ്ച് സ്ഥാനക്കാരുടെ ചിത്രങ്ങൾ സംസ്ഥാന മത്സരത്തിനായി ശുപാർശ ചെയ്യും. ഇതിൽ നിന്നായിരിക്കും സംസ്ഥാന തല വിജയികളെ നിർണ്ണയിക്കുന്നത്.
മത്സരാത്ഥികൾക്കെല്ലാം പങ്കെടുത്ത സർട്ടിഫിക്കേറ്റുകളും, ഒന്നും, രണ്ടും, മൂന്നും സമ്മാന അർഹര്‍ക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കേറ്റും, ജില്ലാതല സംഘാടക സമിതി നൽകും.
മത്സരാത്ഥികൾ സ്കൂൾ ഐ.ഡിയും, പ്രത്യേക ശേഷി വിഭാഗത്തിലുള്ളവർ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. വിവരങ്ങൾക്ക്: 88910 10637.